കൊച്ചി| സര്‍ക്കാര്‍ ജീവനക്കാുടെ വാട്‌സ് ആപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയതിനെതിരായ ഹരജിയില്‍ മുഖ്യമന്ത്രിക്ക് തിരിച്ചടി. സന്ദേശങ്ങള്‍ അയക്കുന്നത് ഹൈക്കോടതി വിലക്കി. സംഭവം ഗുരുതരമായ ആരോപണമാണെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കോടതി വിമര്‍ശിച്ചു. ഇനി ഒരു സന്ദേശവും അയക്കരുതെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ദുരുപയോഗിക്കുന്നെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പത്ത് ശതമാനം ക്ഷാമബത്ത അനുവദിച്ച് ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് ജീവനക്കാരുടെ നമ്പറിലേക്ക് സന്ദേശമെത്തിയത്. ഡി എ കുടിശിക ഉള്‍പ്പടെ ജീവനക്കാര്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ വാട്‌സ് ആപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശമെത്തിയത്.വ്യക്തിഗത വിവരങ്ങള്‍ ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുന്‍കാല ഉത്തരവുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വ്യക്തിഗത വിവരങ്ങള്‍ക്ക് എന്ത് സുരക്ഷയുണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയത്തില്‍ വിശദീകരണം തേടി. എങ്ങനെ വിവരങ്ങള്‍ കിട്ടി എന്നും ഇനി സന്ദേശങ്ങള്‍ അയക്കില്ല എന്ന് ഉറപ്പ് തരണമെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.