സിംബാബ്‍വെയെതിരായ നിർണായക മത്സരത്തിൽ ഇന്ത്യ ബാറ്റിംഗ് ക്രമത്തിൽ മാറ്റം കൊണ്ടുവരണമെന്നും നായകൻ സൂര്യകുമാർ യാദവ് മൂന്നാം നമ്പറിൽ ഇറങ്ങണമെന്നും മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. സഞ്ജു സാംസണിനെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ചർച്ചകളും കുൽദീപ് യാദവിനെ പരീക്ഷിക്കണമെന്ന ആലോചനയും ഉണ്ടാകാമെങ്കിലും,അധിക മാറ്റങ്ങൾ വേണ്ടെന്നാണ് പത്താന്റെ നിലപാട്. അതേസമയം, അടുത്ത മത്സരത്തിൽ ഓൾറൗണ്ട് മികവ് പരിഗണിച്ച് അക്ഷർ പട്ടേലിനെ ടീമിൽ തിരിച്ചുകൊണ്ടുവരണമെന്നും പത്താൻ ആവശ്യപ്പെട്ടു.ഇന്ത്യയ്ക്ക് പ്രധാനമായും ഉള്ള പ്രശ്നം ബാറ്റിംഗ് നിരയുടെ സ്ഥിരതയില്ലായ്മയാണ്. അഭിഷേക് ശർമ്മയുടെ ഫോം മോശമായി തുടരുന്നതിനൊപ്പം മൂന്നാം നമ്പറിൽ ഇറങ്ങിയ തിലക് വർമ്മ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാത്തതും വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. അഞ്ച് മത്സരങ്ങളിൽ നിന്ന് 118 സ്ട്രൈക്ക് റേറ്റിൽ 107 റൺസാണ് തിലക് നേടിയിട്ടുള്ളത്.Also Read: രഞ്ജി ട്രോഫി ഫൈനലിൽ കർണാടകക്കെതിരെ ജമ്മു കശ്മീരിനു ഭേദപ്പെട്ട തുടക്കംഇന്ത്യയുടെ ടോപ് ത്രീ നിലവിൽ ഇടംകൈയ്യൻമാരാണെന്നതാണ് മറ്റൊരു ആശങ്ക. ഇത് തുടക്കത്തിൽ ഓഫ് സ്പിന്നർമാരെ ഉപയോഗിച്ച് എതിരാളികൾ മുതലാക്കുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ വലംകൈയ്യനായ സഞ്ജുവിനെ ഓപ്പണർ ആയോ മൂന്നാമനായോ ഇറക്കണമെന്ന വാദം ശക്തമാകുന്നുണ്ട്. എന്നാൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്ന നിലപാടാണ് പത്താണുള്ളത്. “മൂന്ന് ഇടംകൈയ്യൻമാർ തുടർച്ചയായി ഇറങ്ങുന്ന സാഹചര്യം മാറ്റാൻ സുര്യയെ മൂന്നാം നമ്പറിൽ ഇറക്കാം. അതിലൂടെ ബാറ്റിംഗ് നിരയിൽ ബാലൻസ് വരും,” എന്നാണ് പത്താന്റെ വിലയിരുത്തൽ.സൂപ്പർഎട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ഇന്ത്യ സമ്മർദ്ദത്തിലാണ്. തുടർന്ന് ഇന്നലെ വെസ്റ്റ് ഇൻഡീസ് സിംബാബ്‍വെയെ വലിയാ മാർജിനിൽ പരാജയപ്പെടുത്തിയതും ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾക്ക് തിരിച്ചടിയായി. ഇപ്പോഴത്തെ സാഹചര്യത്തിൽ സിംബാബ്‍വെയെതിരായ മത്സരം ഇന്ത്യക്ക് നിർണായകമാണ്.The post സഞ്ജു അല്ല; മൂന്നാം നമ്പറിൽ ഈ താരത്തെ ഇറക്കണം —നിർദേശവുമായി ഇർഫാൻ പത്താൻ appeared first on Kairali News | Kairali News Live.