ലോകത്തെ സാമ്പത്തികമായി തകർക്കുകയെന്ന ലക്ഷ്യമാണ് ട്രംപ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. നിരന്തരം പ്രതികാര നടപടികളുമായാണ് ട്രംപ് മുന്നോട്ട് പോകാറുള്ളതും. ലോകത്തെ ഒന്നടങ്കം സാമ്പത്തിക അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ധിക്കാരപരമായ വ്യാപാര നയങ്ങൾ വന്നിരിക്കുകയാണ്. കനത്ത ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്നാണ് ട്രംപിൻ്റെ ഭീഷണി. അമേരിക്കയുമായി സഹകരിക്കാത്ത രാജ്യങ്ങളുടെ മേലാണ് കനത്ത ഇറക്കുമതി തീരുവ ചുമത്തുമെന്ന ഭീഷണി ട്രംപ് മുഴക്കിയിരിക്കുന്നത്. അടിയന്തരാധികാരം ദുരുപയോഗം ചെയ്ത് ട്രംപ് പ്രഖ്യാപിച്ച വ്യാപകമായ ഇറക്കുമതി ചുങ്കങ്ങൾ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളെ അവഗണിച്ചുകൊണ്ട് ഏകപക്ഷീയമായി ചുങ്കം ഉയർത്തുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിന് കാരണമാകും. കാലങ്ങളായി സൗഹൃദം കാത്ത് സൂക്ഷിക്കുന്ന രാജ്യങ്ങളോട് പോലും ട്രംപ് നടത്തുന്ന ഈ നടപടികൾ ആഗോള തലത്തിൽ അമേരിക്കയെ ഒറ്റപ്പെടുത്തുന്നതാണ്. Also read: മഞ്ഞിൽ മുങ്ങി യു എസ്; 5,000ത്തോളം വിമാനങ്ങള്‍ റദ്ദാക്കി, ജനജീവിതം സ്തംഭിച്ചുഈ ‘വ്യാപാര യുദ്ധം’ ഒടുവിൽ അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ട്രംപിന്റെ ഇത്തരം വിവേചനരഹിതമായ തീരുമാനങ്ങൾ ലോകത്തെ മറ്റൊരു വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം. താനുമായി ‘കളിക്കാൻ’ നിൽക്കുന്ന രാജ്യങ്ങൾക്ക് പണി കൊടുക്കുമെന്ന ട്രംപിന്റെ പ്രസ്താവന ഒരു ലോക നേതാവിന് ചേർന്നതല്ലെന്നും ഏകാധിപതിയുടെ ശൈലിയാണെന്നും ഇതിനോടകം വിമർശനം ഉയർന്നിട്ടുണ്ട്.The post ലോകത്തെ തകർക്കുകയാണോ ട്രംപിൻ്റെ ലക്ഷ്യം? പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ‘വ്യാപാര യുദ്ധം’ appeared first on Kairali News | Kairali News Live.