രഞ്ജി ട്രോഫി ഫൈനലിൽ കർണാടകക്കെതിരെ ജമ്മു കശ്മീരിനു ഭേദപ്പെട്ട തുടക്കം

Wait 5 sec.

ഹുബ്ബള്ളിയിൽ നടക്കുന്ന കർണാടകയ്ക്കെതിരായ രഞ്ജി ട്രോഫി കലാശപ്പോരാട്ടത്തിൽ ആദ്യ സെഷനിൽ ജമ്മു കശ്മീർ ഭേദപ്പെട്ട നിലയിൽ. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ജമ്മു കശ്മീർ ആദ്യ ദിനം ഒന്നാം സെഷനിൽ 34 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് നേടി. യാവർ ഹസൻ 97 പന്തിൽ 10 ഫോറുകളോടെ 57 റൺസുമായി പുറത്താകാതെ ക്രീസിലുണ്ട്. ശുഭം പുണ്ടിർ 71 പന്തിൽ 6 ഫോറുകളോടെ 38 റൺസുമായി ഒപ്പമുണ്ട്.നേരത്തെ ആറു റൺസ് നേടിയ ഓപ്പണർ കമ്രാൻ ഇഖ്ബാൽ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ രാഹുലിന് ക്യാച്ച് നൽകി പുറത്തായിരുന്നു. കർണാടക ബൗളർമാരിൽ പ്രസിദ്ധ് കൃഷ്ണഎട്ടോവറിൽ 20 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി ശ്രദ്ധേയ പ്രകടനം നടത്തി. വിജയ്കുമാർ വൈശാഖ്, വിദ്യാധർ പട്ടീൽ, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി എന്നിവരും മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ചു.Also Read: T20 വേൾഡ് കപ്പ്: വാങ്കഡെയിൽ സിംബാബെയെ തകർത്ത് വിൻഡീസ്ഫൈനൽ മത്സരം ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ബെംഗളൂരുവിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്‌ഷ്യം വച്ചുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മത്സരം കെ.എസ്.സി.എ ഹുബ്ബള്ളി ഗ്രൗണ്ട്സിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഒൻപതാം രഞ്ജി കിരീടം ലക്ഷ്യമിട്ട് സ്വന്തം മണ്ണിൽ ഇറങ്ങിയ കർണാടകയ്ക്കു ആണ് മത്സരത്തിൽ വിജയസാധ്യത കല്പിക്കപ്പെടുന്നത്.ജമ്മു കശ്മീർ ആദ്യമായാണ് ഫൈനലിൽ എത്തിയത്.The post രഞ്ജി ട്രോഫി ഫൈനലിൽ കർണാടകക്കെതിരെ ജമ്മു കശ്മീരിനു ഭേദപ്പെട്ട തുടക്കം appeared first on Kairali News | Kairali News Live.