ജെ എൻ യു വിൽ പ്രതിഷേധം ശക്തമാക്കാൻ ഇടത് വിദ്യാർത്ഥി സംഘടനകൾ. ജാതി അധിക്ഷേപ പരാമർശം നടത്തിയ വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റിന്റെ രാജി വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. എ ബി വി പി ഗുണ്ടായിസത്തിനെതിരെ വിദ്യാർഥികൾ മനുഷ്യ ചങ്ങല തീർത്തു. ഇന്നലെയാണ് എ ബി വി പി യുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം നടത്തിയത്.യു ജി സി തുല്യത ചട്ടം നടപ്പിലാക്കുന്നത് വരെ പ്രതിഷേധ സമരം മുന്നോട്ട് കൊണ്ടുപോകാനാണ് വിദ്യാർത്ഥി യൂണിയന്റെ തീരുമാനം.Also read: റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നു വീണു: രോഗിയും ഡോക്ടറുമടക്കം വിമാനത്തിലുണ്ടായിരുന്ന 7 പേരും മരിച്ചുഅതേസമയം, സമരം തകര്‍ക്കാനായി വി സി അയച്ച പാവകള്‍ ആണ് എബിവിപി എന്നും അഡ്മിനിസ്ട്രേഷനും അജണ്ടയും തമ്മിലുള്ള ഗൂഢാലോചനയാണ് ആക്രമണമെന്നും ജെ എൻ യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് ഗോപിക കെ ബാബു വിമര്‍ശിച്ചു. ജാതി വിവേചങ്ങള്‍ക്കെതിരായ പോരാട്ടം ശക്തമായി തുടരാനാണ് എസ് എഫ് ഐ അടക്കമുള്ള ഇടതുപക്ഷ സംഘടനകളുടെ തീരുമാനം.The post വി സി യുടെ ജാതി അധിക്ഷേപ പരാമർശം; ജെ എൻ യുവിൽ പ്രതിഷേധം ശക്തമാക്കാൻ ഇടത് വിദ്യാർത്ഥി സംഘടനകൾ appeared first on Kairali News | Kairali News Live.