ആലപ്പുഴ|ആലപ്പുഴ ഹരിപ്പാട് മൂന്നുവയസുകാരന് നേരെ തെരുവുനായ ആക്രമണം. ഹരിപ്പാട് പിലാപ്പുഴ നന്ദനം വീട്ടില്‍ ജിതേഷിന്റെ മകന്‍ ശിവാംശിതിനെയാണ് നായ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ശിവാംശിതിനെ തെരുവുനായ ആക്രമിച്ചത്.കുട്ടിയുടെ ചെറുവിരല്‍ നായ കടിച്ചെടുത്തു. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ എത്തുമ്പോഴേക്കും നായ രക്ഷപ്പെട്ടിരുന്നു.