“സർക്കാരിനെതിരെ ഒരു കാതലായ വിഷയവും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല ; പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്വത്തെയാണ് ഇത് കാണിക്കുന്നത്”: എം ബി രാജേഷ്

Wait 5 sec.

നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ രാഷ്ട്രീയ കടന്നാക്രമണവുമായി എം.ബി. രാജേഷ് . സർക്കാരിനെതിരെ ഉന്നയിക്കാൻ കാതലായ വിഷയങ്ങളില്ലാത്ത പ്രതിപക്ഷം എങ്ങനെയെങ്കിലും സഭ നടപടികൾ തീർന്നു കിട്ടിയാൽ മതി എന്ന മാനസികാവസ്ഥയിലാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു. ഒരു ജനകീയ പ്രശ്നം പോലും ഉയർത്താൻ കഴിയാത്ത പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് സഭയുടെ നടുത്തളത്തിലെ ബാനർ രാഷ്ട്രീയത്തിലൂടെ വെളിവാകുന്നത്. സഭയുടെ വെല്ലിൽ ഇറങ്ങി പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ ആഴക്കിണറ്റിലേക്ക് വലിച്ചെറിയുമെന്നും, നിരായുദ്ധരായ ഒരു കൂട്ടമായിട്ടായിരിക്കും ഈ സഭ കഴിയുമ്പോൾ പ്രതിപക്ഷം പുറത്തേക്ക് പോകേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനെതിരെ ഒരു അവിശ്വാസ പ്രമേയം പോലും കൊണ്ടുവരാൻ ധൈര്യമില്ലാത്തത് പ്രതിപക്ഷത്തിന് സ്വന്തം നിലപാടുകളിൽ വിശ്വാസമില്ലാത്തതുകൊണ്ടാണെന്നും മന്ത്രി കുറ്റപ്പെടുത്തി.ALSO READ : “ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷം; സർക്കാരിനെതിരെ ഒരഴിമതി ആരോപണമെങ്കിലും ഉന്നയിക്കാൻ ധൈര്യമുണ്ടോ?” : പി രാജീവ്ഈ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷത്തെ തുടച്ചുനീക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചത് കോൺഗ്രസിനെ വിലയ്ക്കെടുക്കാം എന്ന ആത്മവിശ്വാസത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപിക്ക് നേരിട്ട് അധികാരത്തിൽ വരാൻ സാധിക്കില്ലെന്ന് അവർക്കറിയാം. അതുകൊണ്ട് യുഡിഎഫിനെ സഹായിച്ച് കോൺഗ്രസുകാരെ വിജയിപ്പിക്കുകയും, പിന്നീട് കർണാടകയിലേതു പോലെ അവരെ ബിജെപിയിലേക്ക് പാളയത്തിൽ എത്തിച്ച് ഭരണം കൈക്കലാക്കാനുമാണ് നീക്കം നടക്കുന്നത്. ഈ ഒത്തുകളിക്ക് ജനങ്ങൾ തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.The post “സർക്കാരിനെതിരെ ഒരു കാതലായ വിഷയവും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല ; പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്വത്തെയാണ് ഇത് കാണിക്കുന്നത്”: എം ബി രാജേഷ് appeared first on Kairali News | Kairali News Live.