‘കേരള സ്റ്റോറിയിലെ ലവ് ജിഹാദ് ഇരകള്‍ ഇവരാണ്’; പ്രമോഷനായി വേദിയിലെത്തിച്ച 37 സ്ത്രീകളിൽ ഒരാൾ പോലും മലയാളിയല്ല, ചോദ്യം ചെയ്തതോടെ മുങ്ങി അണിയറ പ്രവർത്തകർ

Wait 5 sec.

കേരളത്തിനെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ചിത്രീകരിച്ചത് കേരള ജനതയെ മൊത്തം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ‘കേരള സ്റ്റോറി 2’ സിനിമയുടെ പുതിയ പ്രമോഷൻ പരിപാടിയും വിവാദത്തിൽ. ‘ലവ് ജിഹാദ്’ ഇരകളായ സ്ത്രീകളെന്ന് അവകാശപ്പെട്ട് സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുപ്പിച്ച 37ഓളം സ്ത്രീകളിൽ ഒരാൾ പോലും കേരളത്തിൽ നിന്നുള്ള ആളല്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ മാത്രം നിരത്തിയായിരുന്നു അണിയറ പ്രവർത്തകർ കേരള സ്റ്റോറിയെ കുറിച്ച് പറഞ്ഞത്.ചിത്രത്തിന്റെ സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്, നിര്‍മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ തുടങ്ങിയവരാണ് ഡല്‍ഹിയില്‍ നടന്ന പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്തത്. ‘കേരള സ്റ്റോറി’ എന്ന് പേരിട്ട ചിത്രത്തിന്റെ പ്രമോഷന് എന്തുകൊണ്ടാണ് കേരളത്തിൽ നിന്ന് ആരും ഇല്ലാത്തതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ മിണ്ടാട്ടം മുട്ടി നിന്ന അണിയറപ്രവർത്തകരെ ആണ് കണ്ടത്. ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ചത് ചോദ്യം ചെയ്തതോടെ വെറം അഞ്ച് മിനിറ്റാണ് ഇവർ സംസാരിക്കാൻ തയാറായത്.ALSO READ: ‘ബീഫും പോർക്കും മീനും സദ്യയുമെല്ലാം എങ്ങനെ ഒരുമിച്ച് നിലനിൽക്കുന്നു എന്നതാണ് യഥാർത്ഥ കേരള സ്റ്റോറി’:പ്രകാശ് രാജ്കേരളത്തില്‍ നിന്ന് ആരംഭിച്ച ‘ലവ് ജിഹാജ്’ രാജ്യവ്യാപകമായെന്നും അതാണ് സിനിമയുടെ പ്രമേയമെന്നുമാണ് അണിയറക്കാര്‍ പറഞ്ഞത്. കേരളത്തിലുള്ളവരുടെ വീഡിയോകൾ യൂട്യൂബിലുണ്ടെന്ന വാദമാണ് സംവിധായകൻ ഉയർത്തിയത്. രാജ്യത്ത് ‘ലവ് ജിഹാദ്’ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്റിലെ മറുപടി ചൂണ്ടിക്കാട്ടിയതോടെ സംവിധായകൻ മാധ്യമപ്രവർത്തകർക്ക് നേരെ തട്ടിക്കയറുന്നതും കാണആൻ സാധിച്ചു. ചോദ്യങ്ങളുടെ എണ്ണം കൂടിയതോടെ അണിയറക്കാര്‍ ഉടന്‍ വേദി വിടുകയായിരുന്നു.സിനിമയുടെ ട്രെയിലർ പുറത്തുവന്നത് മുതൽ വ്യാപക വിമർശനമാണ് വന്നത്. ട്രെയിലറിലെ ബീഫ് കഴിക്കുന്നതുൾപ്പെടെയുള്ള വിദ്വേഷ രംഗങ്ങൾക്കെതിരെ മലയാളികൾ കൂട്ടത്തോടെ രം​ഗത്ത് വന്നിരുന്നു. മതനിരപേക്ഷതയിലൂന്നിയ കേരളത്തിന്റെ മനസ്സ് തകര്‍ത്ത് വര്‍ഗീയ മനസ്സ് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ആണ് ഇവിടെ നടക്കുന്നത് എന്ന് വ്യക്തമാണ്. എന്തായാലും സംഭവവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും ഉയരുന്നുണ്ട്. ‍ടൈഗർ ബിസ്ക്കറ്റിൽ ടൈഗർ ഇല്ലാത്തത് പോലെ, ഷാർജാ ഷേക്കിൽ ഷാർജ ഇല്ലാത്തത് പോലെ കേരള സ്റ്റോറിയിൽ കേരളം ഇല്ല എന്നാണ് എല്ലാവർക്കും ഒരേ സ്വരത്തിൽ പറയാനുള്ളത്.The post ‘കേരള സ്റ്റോറിയിലെ ലവ് ജിഹാദ് ഇരകള്‍ ഇവരാണ്’; പ്രമോഷനായി വേദിയിലെത്തിച്ച 37 സ്ത്രീകളിൽ ഒരാൾ പോലും മലയാളിയല്ല, ചോദ്യം ചെയ്തതോടെ മുങ്ങി അണിയറ പ്രവർത്തകർ appeared first on Kairali News | Kairali News Live.