കാസർകോഡ് ചായ്യോത്ത് വായനശാല പരിപാടി നടക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം. വായനശാല സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ചായ്യോത്തെ എം ജി സ്മാരക വായനശാല സെക്രട്ടറി പി ബാബുരാജൻ മാസ്റ്റർ, അംഗങ്ങളായ അപ്പു മാസ്റ്റർ,വി അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. Also read: കേരളത്തിൽ അടുത്ത 3 മണിക്കൂർ മഴയ്ക്കും കാറ്റിനും സാധ്യത; ഒൻപത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശംചായ്യോത്ത് സ്കൂളിന് സമീപത്തെ വായനശാലയിൽ വിജ്ഞാന വികസന സദസ് നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. വൈകുന്നേരം 6 .30 ഓടെയാണ് സംഭവം. ബാബുരാജൻ മാസ്റ്ററെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ട് പേർ നീലേശ്വരത്തെ ആശുപത്രിയിലും ചികിത്സയിലാണ്. നിരവധി നാട്ടുകാർ പരിപാടിയിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു കാട്ടു പന്നി ആക്രമണം.കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ് എം രാജന്റെ നിർദേശപ്രകാരംസ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പന്നിയെ വെടിവെച്ച് കൊന്നു.English Summary: During a library event in Chayyoth, Kasargod, a wild boar attacked, injuring three people, including the library secretary. The injured are P. Baburajan Master, secretary of M.G. Memorial Library in Chayyoth, and members Appu Master and V. Ajith.The post ചായ്യോത്ത് വായനശാലയിൽ വിജ്ഞാന സദസ്സിനിടെ കാട്ടുപന്നി ആക്രമണം: സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക് appeared first on Kairali News | Kairali News Live.