സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ സാലറി പാക്കേജ് ഇൻഷുറൻസ് പദ്ധതി പ്രകാരം ആദ്യമായി ഇൻഷുറൻസ് തുക കൈമാറി. കാസർഗോഡ് വാഹനാപകടത്തിൽ മരിച്ച പോലീസ് ഉദ്യോഗസ്ഥൻ സജീഷിന്റെ കുടുംബത്തിനാണ് ഇൻഷൂൻസ് തുക കൈമാറിയത്.കാസർകോഡ് മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വാഹനാപകടത്തിലാണ് മയിച്ചയിലെ കെ സജീഷ് മരിച്ചത്. ഒരു കോടി രൂപയുടെ ചെക്കാണ് നൽകിയത്. കേരള പൊലീസ് ഹൗസിങ് സഹകരണ സംഘത്തിൻറെ അപകട ഇൻഷുറൻസ് തുക 24 ലക്ഷം രൂപയും കൈമാറി. സംസ്ഥാന വിജിലൻസ് മേധാവി മനോജ് എബ്രഹാമാണ് ഇൻഷൂറൻസ് തുക കുടുംബത്തിന് നൽകിയത്.Also read: നെടുമങ്ങാട് ഇനി വേറെ ലെവൽ: 1893 കോടി ചെലവിൽ വികസന പദ്ധതി; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രിഡി വൈ എസ്പിയുടെ ഡാൻസാഫ് സ്ക്വാഡിൽ അംഗമായിരുന്ന സജീഷ് സെപ്തം 26 ന് രാത്രി ചെങ്കള നാലാം മൈലിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. സജീഷിൻ്റെ പേരിലുണ്ടായിരുന്ന 24 ലക്ഷം രൂപയുടെ ഭവന വായ്പ പൊലീസ് സഹകരണ സംഘം ഏറ്റെടുത്ത് വീടിൻ്റെ രേഖയും, സംഘത്തിൻ്റെ സിപിഎസ് പദ്ധതി പ്രകാരമുള്ള 10 ലക്ഷം രൂപയും നേരത്തെ കുടുംബത്തിന് കൈമാറിയിരുന്നു.The post പൊലീസ് ഉദ്യോഗസ്ഥരുടെ സാലറി പാക്കേജ് ഇൻഷുറൻസ് പദ്ധതി പ്രകാരം ആദ്യ ഇൻഷുറൻസ് തുക കൈമാറി appeared first on Kairali News | Kairali News Live.