റീജിയണൽ കാൻസർ സെന്റർ സ്റ്റാഫ് നഴ്‌സ് നിയമനത്തിനായുള്ള എഴുത്തുപരീക്ഷ മാർച്ച് 1-ന് എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജ്, പൂജപ്പുരയിൽ നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in ൽ ലഭ്യമാണ്. ഇതുവരെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാത്തവർ അത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പരീക്ഷയ്ക്ക് എത്തേണ്ടതാണ്. ഉദ്യോഗാർത്ഥികൾ മാർച്ച് 1 രാവിലെ 9ന് പൂജപ്പുരയിലെ എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.