എം.എൽ.എ ഹോസ്റ്റലിൽ പുതിയ ‘പമ്പ ബ്ലോക്ക്’ സജ്ജം; ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി നിർവഹിക്കും

Wait 5 sec.

കേരള നിയമസഭാ സാമാജികർക്കായി നിയമസഭാ ഹോസ്റ്റൽ വളപ്പിൽ നിർമ്മാണം പൂർത്തിയാക്കിയ അത്യാധുനിക ഫ്ലാറ്റ് സമുച്ചയമായ ‘പമ്പ ബ്ലോക്ക്’ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30-ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പർ ലോഞ്ചിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. അമ്പത് വർഷത്തിലധികം പഴക്കമുണ്ടായിരുന്ന പഴയ പമ്പ ബ്ലോക്ക് നവീകരണം അസാധ്യമായതിനെ തുടർന്ന് പൊളിച്ചുനീക്കിയാണ് പുതിയ സമുച്ചയം നിർമ്മിച്ചത്.ALSO READ : കേരളത്തെ അപകീർത്തിപ്പെടുത്തുന്നു; ‘കേരള സ്റ്റോറി 2’ വിനെതിരായ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുംപൊതുമരാമത്ത് വകുപ്പിന്റെ ഇ.പി.സി (Engineering, Procurement, and Construction) മാതൃകയിൽ സംസ്ഥാനത്ത് ആദ്യമായി നിർമ്മിച്ച കെട്ടിടമാണിതെന്ന പ്രത്യേകതയും പമ്പ ബ്ലോക്കിനുണ്ട്. 2023 ഡിസംബറിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ച കെട്ടിടം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്ത് പൂർത്തിയാക്കിയത്.ENGLISH SUMMARY : Chief Minister Pinarayi Vijayan will today inaugurate ‘Pampa Block’, the newly constructed high-tech apartment complex for Kerala Legislative Assembly membersThe post എം.എൽ.എ ഹോസ്റ്റലിൽ പുതിയ ‘പമ്പ ബ്ലോക്ക്’ സജ്ജം; ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി നിർവഹിക്കും appeared first on Kairali News | Kairali News Live.