വൈറ്റില റെയില്‍വെ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

Wait 5 sec.

കൊച്ചി| കൊച്ചി വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടത്. വിവരം അമൃത എക്‌സ്പ്രസിലെ ലോക്കോ പൈലറ്റ് ആണ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഉടന്‍ തന്നെ പോലീസ് സ്ഥലത്ത് എത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.ഏകദേശം 40 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുഖത്ത് അടക്കം മുറിവുകളുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിന്‍ തട്ടിയുള്ള മരണമല്ലന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രാക്കില്‍ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നും പോലീസ് പറയുന്നു.മൃതദേഹത്തിന്റെ സമീപത്ത് നിന്ന് ഒരു മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം ഉടന്‍ സ്ഥലത്ത് എത്തും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.