പാലക്കാട് ഐഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം; തലയ്ക്ക് അടിയേറ്റ പെൺകുട്ടി ചികിത്സയിൽ

Wait 5 sec.

കഞ്ചിക്കോട് ഐഐടി ക്യാമ്പസിനുള്ളിൽ നാലാം വർഷ വിദ്യാർത്ഥിനിക്ക് നേരെ അജ്ഞാതന്റെ ക്രൂരമായ ആക്രമണം. ഡാറ്റ സെൻസ് എൻജിനീയറിങ് വിദ്യാർത്ഥിനിയും തമിഴ്‌നാട് സേലം സ്വദേശിനിയുമായ പെൺകുട്ടിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായെത്തിയ അക്രമി പെൺകുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻ തന്നെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജ്ഞാതനായ ഒരാളാണ് തന്നെ ആക്രമിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ALSO READ : കേരളത്തെ അപകീർത്തിപ്പെടുത്തുന്നു; ‘കേരള സ്റ്റോറി 2’ വിനെതിരായ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുംസംഭവത്തിൽ കസബ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ക്യാമ്പസിനുള്ളിലെ സുരക്ഷാ വീഴ്ചയാണോ ഇത്തരമൊരു ആക്രമണത്തിന് വഴിവെച്ചതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അക്രമിയെ തിരിച്ചറിയുന്നതിനായി ക്യാമ്പസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.ENGLISH SUMMARY : A fourth-year Data Science Engineering student at IIT Palakkad was injured in an attack by an unidentified person within the Kanjikode campusThe post പാലക്കാട് ഐഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം; തലയ്ക്ക് അടിയേറ്റ പെൺകുട്ടി ചികിത്സയിൽ appeared first on Kairali News | Kairali News Live.