ഫെബ്രുവരി മാസത്തിലെ ഏറ്റവും കൂടിയ വിലയിൽ ഇന്നത്തെ സ്വര്‍ണ വില. ഇന്നലത്തെക്കാള്‍ 1520 രൂപയാണ് ഇന്ന് ഒരു പവൻ സ്വര്‍ണത്തിന് കൂടിയത്. 1,18,320 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. 14,790 രൂപയാണ് ഒരു ഗ്രാമിൻ്റെ വില. ക‍ഴിഞ്ഞ ദിവസം 1,16,800 രൂപയായിരുന്നു.ഒരു ഗ്രാമിൻ്റെ വില 14,600 രൂപയായിരുന്നു. 190 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഫെബ്രുവരി രണ്ടിനാണ് ഒരു പവൻ സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 1,07,920 രൂപയാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. ALSO READ: എ ഐ പിടിമുറുക്കുന്നു: ലിവ് സ്പേസ് ആറുമാസം കൊണ്ട് ഒ‍ഴിവാക്കിയത് ആയിരത്തോളം ജീവനക്കാരെഅതേസമയം, സ്വർണവില ഇനിയും കൂടാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സ്വര്‍ണമോഹം ഇനി കൊണ്ടുനടന്നിട്ട് വലിയ കാര്യമൊന്നുമില്ല. സ്വര്‍ണ വില അടുത്തകാലത്തൊന്നും കുറയാൻ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിലയില്‍ ഇടിവ് സംഭവിക്കാറുണ്ടെങ്കിലും ആശ്വാസത്തിനുള്ള വക ഇപ്പോ‍ഴുമായിട്ടില്ല. സ്വര്‍ണം വാങ്ങിക്കാന്‍ കാത്തിരിക്കുന്നവര്‍, വില കുറയുന്നത് കാത്തിരുന്ന് ആ അവസരത്തെ പ്രയോജനപ്പെടുത്തണമെന്നാണ് വിദഗ്ധർ പറയുന്നത്. The post കൂടിയോ കുറഞ്ഞോ? ഇന്നത്തെ സ്വർണവില അറിയാം… appeared first on Kairali News | Kairali News Live.