പോത്തുണ്ടി ഇരട്ട കൊലപാതകക്കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. പാലക്കാട് ഫാസ്റ്റ് ട്രാക്ക് 2 കോടതിയിലാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. 2025 ജനുവരി 27നാണ് പോത്തുണ്ടി ബോയന്‍ നഗറിൽ വച്ച് കൊടുംകുറ്റവാളി ചെന്താമര പ്രദേശവാസിയായ സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്. ഇതിന് മുൻപ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.2019 ഓഗസ്റ്റ് 31 നായിരുന്നു നെന്മാറ പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശിനി സജിതയെ ചെന്താമര കൊലപ്പെടുത്തുന്നത്. ഭാര്യയും മകളും തന്നെ വിട്ടു പോയത് സജിത കാരണമാണെന്ന സംശയത്തെ തുടർന്നാണ് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് വീട്ടിൽ കയറി സജിതയെ കൊലപ്പെടുത്തിയത്.Also read: ഉത്സവം കാണാൻ പോയി തിരിച്ചെത്തുമ്പോഴേക്കും വീട് കുത്തിത്തുറന്ന് കവർച്ച;12 പവനും പണവും നഷ്ടപ്പെട്ടുകൃത്യത്തിന് ശേഷം ഒളിവില്‍ പോയ ചെന്താമരയെ പൊലീസ് സാഹസികമായി പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിചാരണ തടവുകാരനായിരിക്കെ ജാമ്യത്തില്‍ ഇറങ്ങിയ ചെന്താമര, പക തീരാതെ സജിതയുടെ ഭര്‍ത്താവ് സുധാകരനെയും, സുധാകരന്റെ അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു.The post പോത്തുണ്ടി ഇരട്ട കൊലപാതകം: വിചാരണ ഇന്ന് ആരംഭിക്കും appeared first on Kairali News | Kairali News Live.