കാട്ടാക്കട മമൽ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ കുട്ടി മരിച്ച സംഭവം; ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

Wait 5 sec.

കാട്ടാക്കട മമൽ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള മമൽ ആശുപത്രിയിലാണ് സംഭവം. ആർ ഡി ഒ യുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ നടക്കുന്നത്.കാട്ടാക്കട മെഡിസിറ്റി ആശുപത്രിയിലാണ് ഇൻക്വസ്റ്റ് നടപടികൾ നടക്കുന്നത്. നാളെ മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും മെഡിക്കൽ അസോസിയേഷനും കുടുംബം പരാതി നൽകും. മനുഷ്യാവകാശ കമ്മീഷൻ, കളക്ടർ തുടങ്ങിയവർക്കും പരാതി നൽകുമെന്നും കുടുംബം പറഞ്ഞു.Also read: ‘ചക്ക് ചക്ക് എന്ന് പറയുമ്പോൾ കോൺഗ്രസ് കൊക്ക് കൊക്ക് എന്ന് പറയുന്നു’; പ്രതിപക്ഷത്തെ വിമർശിച്ച് മന്ത്രി കെ എൻ ബാലഗോപാൽപുനലാൽ ചക്കിപ്പാറയിലെ സിദ്ദിഖ് – ഫസീല ദമ്പതികളുടെ രണ്ടര വയസ്സുള്ള മകളാണ് മരിച്ചത്. പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറും, ഒറ്റശേഖരമംഗലം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ കോൺഗ്രസ് നേതാവ് എൽ വി അജയകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് മമൽ ആശുപത്രി. ഇതിനുമുമ്പും ഇവിടെ ചികിത്സാപ്പിഴവില്‍ കുട്ടികൾ മരിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം.ഈ മാസം 21നാണ് കുട്ടിയെ കാട്ടാക്കടയിലെ മമൽ ആശുപത്രിയിൽ എത്തിച്ചത്. ശ്വാസ തടസ്സത്തിന് ഇഞ്ചക്ഷൻ എടുത്തതോടെ കുട്ടിക്ക് അസുഖം മൂർച്ഛിക്കുകയായിരുന്നു.The post കാട്ടാക്കട മമൽ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ കുട്ടി മരിച്ച സംഭവം; ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു appeared first on Kairali News | Kairali News Live.