കൊതിയൂറും മലബാർ രുചി; ഉന്നക്കായ ഉണ്ടാക്കിയാലോ ?

Wait 5 sec.

പഴം ഉപയോഗിച്ച് എളുപ്പത്തിലുണ്ടാക്കാവുന്ന വിഭവമാണ് ഉന്നക്കായ. കൊതിയൂറും മലബാർ രുചി ഇന്ന് കേരളത്തിന്റെ മുക്കിനും മൂലയിലും കിട്ടും. എന്നാൽ ഈ നോമ്പ് കാലത്ത് അത് നമുക്ക് വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ ?അവശ്യമായ സാധനങ്ങൾഅധികം പഴുക്കാത്ത നേന്ത്രപ്പഴം – 4ഏലയ്ക്ക പൊടി – 2 ടീസ്പൂൺഉണക്കമുന്തിരി – 1/2 കപ്പ്തേങ്ങ ചിരകിയത് – 1 കപ്പ്പഞ്ചസാര – 2 ടേബിൾസ്പൂൺഎണ്ണ – 1 കപ്പ്തയാറാക്കുന്ന വിധംപഴം പുഴുങ്ങിയെടുത്ത ശേഷം തണുക്കാൻ വെയ്ക്കുക. ഇനി പഞ്ചസാര പാനിയുണ്ടാക്കി അതിലേക്ക്‌ ചിരകിയ തേങ്ങയും മുന്തിരിയും ഏലയ്ക്ക പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ALSO READ: രാവിലെ ആവി പറക്കുന്ന കിടിലൻ പാൽപ്പുട്ട്;അത് പോരെ അളിയാ…പുഴുങ്ങിയ പഴത്തിന്റെ നാര് കളഞ്ഞ ശേഷം നന്നായി ഉടച്ചെടുക്കുക. ഇതൊരു ഉരുളയാക്കി ഉരുട്ടി കൈയിൽ എണ്ണ തടവിയ ശേഷം കൈവെളളയിൽ വെച്ച് പരത്തിയെടുക്കുക. ഇതിനകത്തേക്ക് തയാറാക്കിയ മിശ്രിതം ആവശ്യത്തിന് നിറച്ച് ഉന്നക്കായയുടെ (പഞ്ഞിക്കായ) ആകൃതിയിൽ ഉരുട്ടിയെടുക്കുക. ഇത് എണ്ണ ചൂടാക്കി അതിലിട്ട് വറുത്തെടുക്കണം. ​തവിട്ട്‌ നിറമാകുന്നതുവരെ മൊരിയണം.The post കൊതിയൂറും മലബാർ രുചി; ഉന്നക്കായ ഉണ്ടാക്കിയാലോ ? appeared first on Kairali News | Kairali News Live.