ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് സർക്കാർ 2016-ൽ ആരംഭിച്ച ലൈഫ് പദ്ധതി അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയെന്ന ചരിത്രനേട്ടം കൈവരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വലിയ നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നിർവഹിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.കാര്യക്ഷമതയിലും സമഗ്രതയിലും രാജ്യത്തിന് തന്നെ മാതൃകയായ ഈ പദ്ധതിക്കായി 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ ഏകദേശം 20,831.60 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചിട്ടുള്ളത്. പദ്ധതിയിലൂടെ ഭവനനിർമ്മാണത്തിനായി ഓരോ സാധാരണ കുടുംബത്തിനും 4 ലക്ഷം രൂപയും, പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപയുമാണ് സാമ്പത്തിക സഹായമായി ഉറപ്പാക്കുന്നത്.ALSO READ: ‘ചക്ക് ചക്ക് എന്ന് പറയുമ്പോൾ കോൺഗ്രസ് കൊക്ക് കൊക്ക് എന്ന് പറയുന്നു’; പ്രതിപക്ഷത്തെ വിമർശിച്ച് മന്ത്രി കെ എൻ ബാലഗോപാൽഭവനരഹിതർക്ക് അടച്ചുറപ്പുള്ള വീടുകൾ നൽകുന്ന ലൈഫ് പദ്ധതി എൽഡിഎഫ് സർക്കാരിന്റെ ജനകീയ വികസന കാഴ്ചപ്പാടിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. എല്ലാവരും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന നവകേരളം സൃഷ്ടിക്കാനായി ഒത്തൊരുമിച്ച് മുന്നേറാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തുപോസ്റ്റിന്റെ പൂർണരൂപംഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്. 2026 ഫെബ്രുവരി വരെ ഏകദേശം 20,831.60 കോടി രൂപയാണ് ലൈഫ് പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. കാര്യക്ഷമതയുടെയും സമഗ്രതയുടെയും കാര്യത്തിൽ രാജ്യത്തിന് മാതൃകയായ പദ്ധതിയാണ് ലൈഫ്. ഇതുവഴി ഭവനനിർമ്മാണത്തിനായി ഓരോ സാധാരണ കുടുംബത്തിനും 4 ലക്ഷം രൂപയുടെയും പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപയുടെയും സാമ്പത്തിക സഹായമാണ് സർക്കാർ ഉറപ്പാക്കുന്നത്. മാതൃകാപരമായ ഇടപെടലുകളിലൂടെ ഭവനരഹിതർക്ക് അടച്ചുറപ്പുള്ള വീടുകൾ നിർമ്മിച്ചു നൽകുന്ന ലൈഫ് പദ്ധതി എൽഡിഎഫ് സർക്കാരിന്റെ ജനകീയ വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ്. എല്ലാവരും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന നവകേരളം സൃഷ്ടിക്കാനായി നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം.The post ലൈഫ് പദ്ധതിയിൽ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയായി; അഭിമാന നേട്ടം ഫെബ്രുവരി 24ന് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.