ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിക്കാൻ ഇന്ത്യൻ സൈന്യത്തെ സഹായിച്ചത് ‘ടൈസൺ’ എന്ന സൈനിക നായയുടെ അസാമാന്യ ധീരത. കാലിന് വെടിയേറ്റിട്ടും പിന്മാറാതെ ഭീകരരുടെ ഒളിത്താവളം കണ്ടെത്താൻ ടൈസൺ സൈനികർക്ക് വഴികാട്ടിയായി.ഇന്ത്യൻ സൈന്യത്തിന്റെ 2 പാരാ (സ്പെഷ്യൽ ഫോഴ്സ്) വിഭാഗത്തിലെ ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയാണ് ടൈസൺ. കിഷ്ത്വാറിലെ ചത്രൂ മേഖലയിലെ ദുർഘടമായ വനപ്രദേശത്ത് നടന്ന തിരച്ചിലിനിടെയാണ് സംഭവം. ഭീകരരുടെ ഒളിത്താവളത്തിലേക്ക് പതുങ്ങിക്കയറിയ ടൈസണ് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കാലിന് വെടിയേറ്റെങ്കിലും വേദന വകവെക്കാതെ ടൈസൺ മുന്നോട്ട് നീങ്ങിയത് സൈനികർക്ക് ഭീകരരുടെ സ്ഥാനം കൃത്യമായി മനസ്സിലാക്കാൻ സഹായിച്ചു.ALSO READ: ജെഎൻയുവിൽ എബിവിപി ആക്രമണം; വിസിയുടെ ജാതി സ്പർദ്ധ ഉണ്ടാക്കുന്ന പ്രസ്താവനയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ കല്ലേറ്തുടർന്ന് നടന്ന കമാൻഡോ ഓപ്പറേഷനിൽ ജെയ്ഷെ മുഹമ്മദ് ഭീകരൻ സൈഫുള്ള ഉൾപ്പെടെ മൂന്ന് പേരെ സുരക്ഷാസേന വധിച്ചു. കഴിഞ്ഞ രണ്ട് വർഷമായി മേഖലയിൽ ഒളിവിലായിരുന്ന സൈഫുള്ള, ഇരുപതോളം തവണ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇവരിൽ നിന്ന് രണ്ട് എകെ-47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെടുത്തു.പരിക്കേറ്റ ടൈസണെ ഉടനടി ഹെലികോപ്റ്റർ മാർഗ്ഗം വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി. നിലവിൽ ടൈസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈനിക വക്താക്കൾ അറിയിച്ചു. 2024 ഒക്ടോബറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജീവൻ ബലിയർപ്പിച്ച ‘ഫാന്റം’ എന്ന സൈനിക നായയുടെ ധീരതയെ അനുസ്മരിപ്പിക്കുന്നതാണ് ടൈസന്റെ ഈ പോരാട്ടമെന്ന് സൈന്യം വ്യക്തമാക്കി.സംസ്ഥാന പോലീസ്, സിആർപിഎഫ്, സ്പെഷ്യൽ ഫോഴ്സ് എന്നിവർ സംയുക്തമായാണ് ‘ഓപ്പറേഷൻ ട്രാഷി-1’ (Operation Trashi-I) എന്ന ഈ ദൗത്യം പൂർത്തിയാക്കിയത്. ഭീകരരെ വധിച്ചതോടെ മേഖലയിലെ ജനങ്ങൾ ആശ്വാസത്തിലാണ്The post വെടിയേറ്റിട്ടും കുലുങ്ങിയില്ല; കിഷ്ത്വാറിൽ 3 ഭീകരരെ വധിക്കാൻ വഴികാട്ടിയായി ധീരനായ ‘ടൈസൺ’ appeared first on Kairali News | Kairali News Live.