മാസങ്ങളായി നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരാകുന്നുവെന്ന് പ്രഖ്യാപിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ ഹൃദയസ്പർശിയായ കുറിപ്പ് ക‍ഴിഞ്ഞ ദിവസം ഇരുവരും പങ്കുവെച്ചിരുന്നു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസത്തിന് ‘ദി വെഡ്ഡിംഗ് ഓഫ് വിരോഷ്’ എന്ന് പേരിട്ടിരിക്കുന്നതായി ഇരുവരും അറിയിച്ചു. ആരാധകർ നല്‍കിയ പേര് തന്നെ അവർ നൽകുന്നതായി ഇരുവരും പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു. തങ്ങളുടെ ഭാവി ആസൂത്രണം ചെയ്യുന്നതിന് മുമ്പുതന്നെ ആരാധകർ തങ്ങൾക്ക് വിരോഷ് എന്ന പേര് നല്‍കിയിരുന്നു. നൽകിയ പിന്തുണകള്‍ക്ക് നന്ദിയെന്നും യാത്രയിലുടനീളം തങ്ങളോടൊപ്പം നിന്ന ആളുകളെ ഓർക്കുന്നുവെന്നും അവർ പറഞ്ഞു. കുറിപ്പ് വൈകാരികമായിരുന്നെങ്കിലും തീയതിയെക്കുറിച്ചോ എവിടെ വെച്ചാണ് വിവാഹം നടക്കുന്നതെന്നും പറഞ്ഞില്ല.ALSO READ: ഇനി തീ പാറും…’ആത്മാവിലേക്കുള്ള വഴികാട്ടിയതിന് നന്ദി’;തല അജിത്തിനൊപ്പം റേസിങ് പിറ്റിൽ മഞ്ജുഎന്നാല്‍ വിവാഹം ഫെബ്രുവരി 26ന് ആയിരിക്കുമെന്നും ഉദയ്പൂരില്‍ വെച്ച് വിവാഹമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വകാര്യ ചടങ്ങായിരിക്കുമെന്നും തുടർന്ന് മാർച്ച് 4ന് ഹൈദരാബാദിൽ ഒരു സ്വീകരണം ഉണ്ടായിരിക്കുമെന്നും പുറത്തുവന്ന റിപ്പോർട്ടുകളില്‍ പറയുന്നു. നേരത്തെ ഹൈദരാബാദ് വിമാനത്താവളത്തിൽ വെച്ചുള്ള ഇരുവരുടെയും വീഡിയോ വൈറലായിരുന്നു. The post ‘ദി വെഡ്ഡിംഗ് ഓഫ് വിരോഷ്’: രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നു; ഹൃദയ സ്പർശിയായ പോസ്റ്റ് പങ്കുവെച്ച് താരങ്ങള് appeared first on Kairali News | Kairali News Live.