സവാള നീര്: മുടിവളർച്ചയ്ക്ക് അത്യുത്തമം, ഗന്ധം കുറയ്ക്കാൻ ലളിതമായ ടിപ്പ് ഇതാ…

Wait 5 sec.

സവാളയുടെ നീര് മുടി വളരുന്നതിന് ഏറെ സഹായകമാണെന്ന് നിങ്ങള്‍ക്ക് എല്ലാവർക്കും അറിയാമായിരിക്കും അല്ലേ. കഷണ്ടി, മുടി കൊഴിച്ചിൽ എന്നീ പ്രശ്‌നങ്ങൾക്കുള്ള പ്രകൃതിദത്തമായുള്ള ഒരു മരുന്നാണ് സവാളയുടെ നീര്. ഇതൊരു അത്ഭുത മരുന്നൊന്നുമല്ല, എന്നാൽ ശരിയായി ഉപയോഗിച്ചു ക‍ഴിഞ്ഞാൽ മികച്ച ഫലം നിങ്ങള്‍ക്ക് ലഭിക്കും.ഉള്ളി നീരിൽ സൾഫർ അടങ്ങിയിട്ടുള്ളതിനാൽ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു. അതായത് മുടി വീണ്ടും വളരാനും കാലക്രമേണ ശക്തമായ മുടി കൂടുതൽ ഉണ്ടാകാനും സഹായിക്കുന്നു. ഇത് തലയോട്ടിയിൽ അണുബാധയുണ്ടാകുന്നത് തടയുകയും വീക്കത്തെ നേരിടാൻ സഹായിക്കുകയും ചെയ്യുന്നു.ALSO READ: ഉച്ചയൂണിന് ശേഷമുള്ള മയക്കം സ്ഥിരം ! ‘ഫുഡ് കോമ’ അപകടമാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾവലിയ ഗുണഗണങ്ങള്‍ ഉണ്ടെങ്കിലും ചിലർ ഈ സവാള നീര് ഉപയോഗിക്കുന്നതിൽ നിന്ന് മാറി നിൽക്കുന്നു. കാരണം വേറൊന്നും കൊണ്ടല്ല. അസഹനീയമായ ഗന്ധം കൊണ്ടാണ്. എന്നാൽ ഇതിനെ മറികടക്കാനുള്ള എ‍ളുപ്പ വ‍ഴി പറഞ്ഞു തരാം. വീട്ടിൽ തന്നെയുള്ള ചില പൊടിക്കൈകള്‍ ഉപയോഗിച്ചു ക‍ഴിഞ്ഞാൽ നിങ്ങള്‍ക്ക് ആ ഗന്ധം കുറയ്ക്കാൻ ക‍ഴിയും.ലാവെൻഡർ, റോസ്മേരി, ടീ ട്രീ എന്നിവയിൽ ഏതെങ്കിലും ഒരു എണ്ണ എടുത്തതിനു ശേഷം അതിനോടൊപ്പെം കറ്റാർ വാഴയോ വെളിച്ചെണ്ണയോ ചേർത്ത് മിക്സ് ചെയ്യുക. അതിനോടൊപ്പം സവാള നീര്, ആപ്പിൾ സിഡെർ വിനെഗർ, ആവശ്യത്തിനനുസരിച്ച് ഷാംപൂ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. പിന്നീട് തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം തല കഴുകുക. വേണമെങ്കിൽ തേൻ ചേർക്കാവുന്നതാണ്. ഇത് സവാളയുടെ ഗന്ധം കുറയ്ക്കാൻ സഹായിക്കുന്നു.The post സവാള നീര്: മുടിവളർച്ചയ്ക്ക് അത്യുത്തമം, ഗന്ധം കുറയ്ക്കാൻ ലളിതമായ ടിപ്പ് ഇതാ… appeared first on Kairali News | Kairali News Live.