മധുരമുള്ളതും രുചികരവുമായ വിഭവങ്ങളിലെ ഒരു പ്രധാന ചേരുവയായ ഏലക്കയെ ‘സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞി’ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. പലരും ഭക്ഷണത്തിനുശേഷം ഏലയ്ക്ക ചവയ്ക്കാറുമുണ്ട്. ദഹനത്തിനും വായ നന്നായി മണക്കുന്നതിനുമായാണ് ഏലയ്ക്ക ആളുകള്‍ ഭക്ഷണത്തിനു ശേഷം ക‍ഴിക്കാറുള്ളത്. എന്നാൽ ഇങ്ങനെ ചവയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങ‍ള്‍ നിരവധിയാണെന്ന് വിദഗ്ധർ പറയുന്നു. റിസർച്ച് ജേണൽ ഓഫ് ഫാർമസി ആൻഡ് ടെക്നോളജിയുടെ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ ഏലയ്ക്കയുടെ സ്വാഭാവിക ആന്റിമൈക്രോബയൽ ഗുണങ്ങൾ നിങ്ങളുടെ ശ്വാസത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു.ഭക്ഷണത്തിനുശേഷം ഏലയ്ക്ക ചവയ്ക്കുന്നതിന്റെ ഗുണങ്ങൾസിനിയോൾ, ലിമോണീൻ, ടെർപിനീൻ, ഫ്ലേവനോയ്ഡുകൾ എന്നിവ ഏലയ്ക്കയിൽ കാണപ്പെടുന്ന ചില സജീവ സംയുക്തങ്ങളാണ്. ഈ സംയുക്തങ്ങൾ വീക്കം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ശ്വസനത്തെ ശുദ്ധീകരിക്കുന്നിനും സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ദഹന എൻസൈമുകളെ സജീവമാക്കുകയും ചെയ്യുന്നു.ALSO READ: സവാള നീര്: മുടിവളർച്ചയ്ക്ക് അത്യുത്തമം, ഗന്ധം കുറയ്ക്കാൻ ലളിതമായ ടിപ്പ് ഇതാ…ഭക്ഷണത്തിനുശേഷം ഏലയ്ക്ക ചവയ്ക്കുന്നത് ലിപ്പേസ്, അമൈലേസ്, പ്രോട്ടീസ് തുടങ്ങിയ പാൻക്രിയാറ്റിക് എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. ചില സന്ദർഭങ്ങളിൽ, കുടലിലെ മ്യൂക്കോസൽ എൻസൈമുകൾ ഉത്തേജിപ്പിക്കപ്പെടുന്നു. ഇത് ഭക്ഷണം വിഘടിക്കുന്നതിന് സഹായിക്കുന്നു. ഗ്യാസ്, വയറുവേദന, ദഹനക്കേട് എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. നെഞ്ചെരിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. എങ്ങനെ, എത്രെണ്ണം ക‍ഴിക്കാം?പച്ച നിറത്തിലുള്ള ഏലയ്ക്ക തെരഞ്ഞെടുക്കുക. കാരണം അവ കൂടുതൽ സുഗന്ധമുള്ളതും ഔഷധഗുണമുള്ളതുമാണ്. പല്ല് ഉപയോഗിച്ച് ഏലയ്ക്ക പതുക്കെ പൊട്ടിച്ചതിനുശേഷം ഉള്ളിലെ വിത്തുകൾ നന്നായി ചവയ്ക്കുക. നന്നായി ചവച്ചരച്ചതിനു ശേഷം തൊണ്ട് തുപ്പി കളയുക. ഭക്ഷണത്തിന് ശേഷം ഒന്നോ രണ്ടോ ക‍ഴിച്ചാൽ മതിയാകും. The post ഭക്ഷണത്തിനു ശേഷം ഏലയ്ക്ക കഴിച്ചാൽ എന്ത് സംഭവിക്കും? appeared first on Kairali News | Kairali News Live.