യു എസ് പ്രതിനിധിയുടെ പ്രസ്താവന; യു എ ഇയും അറബ് രാജ്യങ്ങളും പ്രതിഷേധം രേഖപ്പെടുത്തി

Wait 5 sec.

അബൂദബി| അധിനിവേശ വെസ്റ്റ് ബേങ്ക് ഉൾപ്പെടെയുള്ള അറബ് ഭൂപ്രദേശങ്ങളിൽ ഇസ്റാഈൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് അംഗീകരിക്കാമെന്ന യു എസ് അംബാസഡറുടെ പ്രസ്താവനയ്ക്കെതിരെ യു എ ഇ ഉൾപ്പെടെയുള്ള അറബ് – ഇസ്്ലാമിക് രാജ്യങ്ങൾ. യു എ ഇ, സഊദി അറേബ്യ, ജോർദാൻ, ഈജിപ്ത്, ഖത്വർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, തുർക്കി, പാക്കിസ്ഥാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങളും ഒ ഐ സി, അറബ് ലീഗ്, ജി സി സി എന്നീ സംഘടനകളും സംയുക്തമായി ഈ നിലപാടിനെ അപലപിച്ചു.അപകടകരവും പ്രകോപനപരവുമായ ഇത്തരം പരാമർശങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യു എൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് രാജ്യങ്ങൾ വ്യക്തമാക്കി. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതക്കും ഇത് വലിയ ഭീഷണിയാണെന്ന് സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഫലസ്തീൻ ജനതക്ക് സ്വതന്ത്ര രാജ്യം എന്ന ലക്ഷ്യത്തോടെയുള്ള സമാധാന ശ്രമങ്ങളെയും ഗസ്സയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള സമഗ്ര പദ്ധതിയെയും ഇത്തരം പ്രസ്താവനകൾ അട്ടിമറിക്കുമെന്ന് പ്രസ്താവന മുന്നറിയിപ്പ് നൽകി.