തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ സംസ്കൃത വിഭാഗത്തിൽ വീണ്ടും വിവാദം. ജാതി അധിക്ഷേപ ആരോപണം നേരിട്ട വകുപ്പ് മേധാവിക്കെതിരെ ഇപ്പോൾ ചോദ്യപേപ്പർ തിരിമറി നടത്തിയെന്ന പുതിയ പരാതിയാണ് ഉയർന്നിരിക്കുന്നത്.സംസ്കൃത വിഭാഗം എച്ച്ഒഡി സി.എൻ വിജയകുമാരിക്കെതിരെയാണ് ഡിപ്പാർട്ട്മെന്റിലെ തന്നെ മറ്റൊരു അധ്യാപിക പരാതിയുമായി രംഗത്തെത്തിയത്. സെമസ്റ്റർ പരീക്ഷയ്ക്കായി താൻ തയ്യാറാക്കി നൽകിയ ചോദ്യപേപ്പർ മാറ്റി മറ്റൊന്ന് വിതരണം ചെയ്തുവെന്നാണ് ആരോപണം. ‘സംസ്കൃത ഗ്രാമാറ്റിക്കൽ ട്രഡിഷൻ’ എന്ന പരീക്ഷയുടെ ചോദ്യപേപ്പറിലാണ് തിരിമറി നടന്നതെന്നാണ് പരാതി. താൻ തയ്യാറാക്കി നൽകിയ ചോദ്യപേപ്പർ മുക്കി, തട്ടിക്കൂട്ടിയ മറ്റൊരു ചോദ്യപേപ്പർ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തുവെന്നാണ് അധ്യാപികയുടെ ഗുരുതര ആരോപണം.Also read : 242 കോടിയുടെ അത്യാധുനിക ബഹുനില കെട്ടിടം ആർസിസിയിൽ; മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു സംഭവവുമായി ബന്ധപ്പെട്ട് സർവകലാശാല വൈസ് ചാൻസലർക്കും സി.എസ്.എസ് ചെയർമാനും എഴുത്തുപരാതി നൽകിയിട്ടുണ്ട്. ജാതി അധിക്ഷേപ ആരോപണത്തിന് പിന്നാലെ ഉയർന്നിരിക്കുന്ന പുതിയ പരാതിയോടെ കാര്യവട്ടം ക്യാമ്പസിലെ സംസ്കൃത വിഭാഗം വീണ്ടും വിവാദത്തിൽപ്പെട്ടിരിക്കുകയാണ്.The post ജാതി അധിക്ഷേപത്തിന് ശേഷം ചോദ്യപേപ്പർ തിരിമറി; കാര്യവട്ടം ക്യാമ്പസിൽ വകുപ്പ് മേധാവിക്കെതിരെ വീണ്ടും പരാതി appeared first on Kairali News | Kairali News Live.