ഈ വർഷത്തെ എപിജെ അബ്ദുൽ കലാം ജനമിത്ര പുരസ്കാരം കൈരളി ന്യൂസിന്. മികച്ച കാമറാമാനായി കൈരളി ന്യൂസ് പത്തനംതിട്ട ബ്യൂറോയിലെ അഖിലേഷ് കൊടുമൺ തെരഞ്ഞെടുക്കപ്പെട്ടു. ദൃശ്യമാധ്യമ മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങളും വാർത്താ ശേഖരണത്തിലെ കൃത്യതയും മുൻനിർത്തിയാണ് ഈ അംഗീകാരം.Also read: 242 കോടിയുടെ അത്യാധുനിക ബഹുനില കെട്ടിടം ആർസിസിയിൽ; മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചുകൈരളി ന്യൂസ് പത്തനംതിട്ട ബ്യൂറോയിൽ ദീർഘകാലമായി കാമറാമാനായി പ്രവർത്തിക്കുന്ന അഖിലേഷ് കൊടുമൺ, ജില്ലയിലെ നിരവധി ശ്രദ്ധേയമായ വാർത്തകൾ ദൃശ്യങ്ങളിലൂടെ ജനങ്ങളിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രൊഫഷണൽ മികവിനുള്ള വലിയൊരു അംഗീകാരം കൂടിയാണ് ഈ പുരസ്കാരം.English Summary: Kairali News has won this year’s APJ Abdul Kalam Janamithra Award, named after A. P. J. Abdul Kalam. Akhilesh Kodumon from its Pathanamthitta bureau was selected as Best Cameraman for excellence in visual media and accurate news reporting.The post എപിജെ അബ്ദുൽ കലാം ജനമിത്ര പുരസ്കാരം കൈരളി ന്യൂസിന്; അഖിലേഷ് കൊടുമൺ മികച്ച കാമറാമാൻ appeared first on Kairali News | Kairali News Live.