ആരോഗ്യകരമായ പാചക രീതികളിലേക്ക് മലയാളികൾ മടങ്ങിപ്പോകുമ്പോൾ അടുക്കളയിൽ വീണ്ടും തരംഗമാവുകയാണ് ഇരുമ്പ് പാത്രങ്ങൾ. നോൺ-സ്റ്റിക്, അലുമിനിയം പാത്രങ്ങളുടെ കടന്നുകയറ്റത്തിൽ ഇടക്കാലത്ത് പിന്തള്ളപ്പെട്ടെങ്കിലും, ഗുണമേന്മയും ആരോഗ്യഗുണങ്ങളും തിരിച്ചറിഞ്ഞ് ഇപ്പോൾ ഇരുമ്പ് ചീനച്ചട്ടികൾക്ക് പ്രിയമേറുകയാണ്. ഭക്ഷണത്തിലെ ഇരുമ്പിന്റെ അംശം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു എന്നതിലുപരി, ഉപയോഗിക്കുംതോറും ഗുണം കൂടുന്നതും പതിറ്റാണ്ടുകളോളം ഈടുനിൽക്കുന്നതുമാണ് ഇരുമ്പ് പാത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. കൃത്രിമ കോട്ടിംഗുകൾ ഇല്ലാത്തതിനാൽ വിഷാംശങ്ങളെ ഭയപ്പെടാതെ പാചകം ചെയ്യാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.ALSO READ : ഹാൻഡ് ഡ്രയറുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും ! കൈകളിലേക്ക് ചീറ്റുന്ന ചൂടു വായു എവിടെനിന്നെന്ന് അറിയാമോ ?മറ്റു പാത്രങ്ങളെ അപേക്ഷിച്ച് കൂടുതൽ നേരം ചൂട് നിലനിർത്താൻ കഴിയുന്ന ഇരുമ്പ് ചീനച്ചട്ടികൾ പതുക്കെ വേവിക്കുന്ന വിഭവങ്ങൾക്കും മസാലകൾ മൂപ്പിക്കുന്നതിനും ഏറെ അനുയോജ്യമാണ്. ശരിയായി പരിപാലിക്കുന്ന ഒരു ഇരുമ്പ് പാത്രം കാലക്രമേണ മയപ്പെടുകയും വിഭവങ്ങൾക്ക് കൂടുതൽ രുചി നൽകുകയും ചെയ്യുന്നു. ദോശക്കല്ലുകളാണെങ്കിൽ ഉപയോഗിക്കുംതോറും നോൺ-സ്റ്റിക് പാത്രങ്ങളെ വെല്ലുന്ന രീതിയിൽ ദോശ ഒട്ടാതെ ലഭിക്കാനും ഇത് സഹായിക്കും. എന്നാൽ പുതിയ ഇരുമ്പ് പാത്രങ്ങൾ വാങ്ങുമ്പോൾ നേരിട്ട് പാചകത്തിന് ഉപയോഗിക്കാതെ അവ കൃത്യമായ രീതിയിൽ മയക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്.ALSO READ : ഭക്ഷണത്തിനു ശേഷം ഏലയ്ക്ക ക‍ഴിച്ചാൽ എന്ത് സംഭവിക്കും?പുതിയ ഇരുമ്പ് പാത്രം മയക്കിയെടുക്കാൻ ആദ്യം സോപ്പും സ്ക്രബ്ബറും ഉപയോഗിച്ച് നിർമ്മാണാവശിഷ്ടങ്ങൾ നീക്കം ചെയ്യും വിധം നന്നായി കഴുകണം. ശേഷം ഈർപ്പം പൂർണ്ണമായും മാറുന്നത് വരെ തുടയ്ക്കുകയും അടുപ്പത്തുവെച്ച് ചൂടാക്കുകയും വേണം. പാത്രം ചൂടാകുമ്പോൾ വെളിച്ചെണ്ണയോ നല്ലെണ്ണയോ പുരട്ടി അതിൽ സവാളയോ ഉള്ളിയോ ഇട്ട് കരിഞ്ഞു തുടങ്ങുന്നത് വരെ വഴറ്റുന്നത് പാത്രത്തിലെ ലോഹഗന്ധം മാറാൻ സഹായിക്കും. ഇങ്ങനെ വഴറ്റിയ ശേഷം ഉള്ളി കളഞ്ഞ്, പാത്രം തണുക്കുമ്പോൾ അധികമുള്ള എണ്ണ തുടച്ചുനീക്കാം. ഓരോ തവണ ഉപയോഗിച്ച ശേഷവും പാത്രം കഴുകി ഉണക്കി നേരിയ തോതിൽ എണ്ണ പുരട്ടി സൂക്ഷിച്ചാൽ തുരുമ്പ് പിടിക്കാതെ കാലങ്ങളോളം നിലനിൽക്കും.The post പുതിയ ഇരുമ്പ് ചീനച്ചട്ടി വാങ്ങിയോ? ഈ ഒരു കാര്യം ചെയ്തില്ലെങ്കിൽ പണി പാളും appeared first on Kairali News | Kairali News Live.