“പൂജ്യങ്ങളുടെ ബാറ്റൺ അഭിഷേക് ശർമ്മ ഇഷാൻ കിഷന് കൈമാറി,” പരിഹസിച്ച് മുൻ ഇന്ത്യൻ പരിശീലകൻ

Wait 5 sec.

ഇന്ത്യ സൂപ്പർ എട്ടിലെ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരം തോറ്റതിനെ സരസമായി വിമർഷിച്ച് മുൻ ഇന്ത്യൻ സഹ പരിശീലകൻ അഭിഷേക് നായർ. അഭിഷേക് ശർമ തന്റെ “പൂജ്യങ്ങളുടെ ബാറ്റൺ ” മികച്ച ഫോമിലുള്ള സഹതാരം ഇഷാൻ കിഷന് കൈമാറിയെന്ന് നായർ അഭിപ്രായപ്പെട്ടു .അസാധാരണമായ ഒരു സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യൻ ടോപ്പ് ഓർഡർ കടന്നു പോകുന്നതെന്ന് നായർ പറഞ്ഞു. ആദ്യ പന്ത് ആര് നേരിടുമെന്നതിനെ ചൊല്ലി ഇഷാനും അഭിഷേകും തമ്മിൽ കലഹിക്കാൻ സാധ്യതയുണ്ടെന്നദ്ദേഹം സരസമായി പറഞ്ഞു. മുമ്പുള്ള കളികളിൽ ആദ്യ പന്ത് നേരിട്ട അഭിഷേക് പൂജ്യത്തിനു മടങ്ങിയപ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഭിഷേകിന് പകരം ആദ്യ പന്ത് നേരിട്ട ഇഷാൻ പൂജ്യത്തിനു പുറത്താവുകയായിരുന്നു.ഇനിയുള്ള കളികളിൽ മെച്ചപ്പെട്ട തന്ത്രങ്ങളോടെ വേണം ഇന്ത്യ ഇറങ്ങാനെന്ന് നായർ പറഞ്ഞു. ഇന്നിങ്സിന്റെ തുടക്കത്തിൽ ഓഫ് സ്പിന്നിനെതിരെ പതറുന്ന ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിനെതിരെ റോസ്റ്റൺ ചെയ്‌സിനെ പോലെയൊരു ഓഫ് സ്പിൻ ബൗളറേ പവർപ്ലേയിൽ നേരിടേണ്ടി വരും.The post “പൂജ്യങ്ങളുടെ ബാറ്റൺ അഭിഷേക് ശർമ്മ ഇഷാൻ കിഷന് കൈമാറി,” പരിഹസിച്ച് മുൻ ഇന്ത്യൻ പരിശീലകൻ appeared first on Kairali News | Kairali News Live.