നാല് ദിവസമായി വെള്ളമില്ല; തലസ്ഥാനത്ത് കുടിവെള്ളക്ഷാമം, മിണ്ടാട്ടമില്ലാതെ നഗരസഭ

Wait 5 sec.

നഗരത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുടിവെള്ളക്ഷാമം അതിരൂക്ഷമായി തുടരുന്നു. വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ ജനങ്ങൾക്ക് മുൻകൂട്ടി വെള്ളമെത്തിക്കുന്നതിൽ മുൻകാലങ്ങളിൽ മാതൃകയായിരുന്ന നഗരസഭ ഇപ്പോൾ പരാജയപ്പെടുന്നതായാണ് ആരോപണം. മുമ്പ് ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ മേൽനോട്ടം വഹിക്കുകയും കേന്ദ്ര സർക്കാരിന്റെ ‘വാട്ടർ പ്ലസ്’ പുരസ്‌കാരം നേടുകയും ചെയ്ത കേരളത്തിലെ ഏക നഗരസഭയാണ് തിരുവനന്തപുരം.എന്നാൽ കഴിഞ്ഞ മൂന്ന്-നാല് ദിവസമായി ടാങ്കറുകൾ വഴി പോലും കുടിവെള്ളം കൃത്യമായി എത്തിക്കാൻ നഗരസഭയ്ക്ക് സാധിക്കുന്നില്ല. മുൻപ് ആവശ്യഘട്ടങ്ങളിൽ സ്വകാര്യ ടാങ്കറുകൾ ഉപയോഗിച്ച് പോലും വെള്ളം എത്തിക്കാൻ നഗരസഭ ശ്രദ്ധിച്ചിരുന്നു.. മാലിന്യ സംസ്കരണം പോലെ തന്നെ നിത്യേനയുള്ള മേൽനോട്ടം ആവശ്യമുള്ള വിഷയമാണിതെങ്കിലും നഗരസഭ ഇതിൽ വീഴ്ച വരുത്തുകയാണെന്ന് വിമർശനമുണ്ട്.ALSO READ: കാന്‍സര്‍ ചികിത്സയിലെ എഐ വിപ്ലവം: ഇന്ത്യ എഐ സമ്മിറ്റ് 2026-ല്‍ എംസിസിക്ക് അഭിമാന നേട്ടംതങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാതെ ജനങ്ങളോട് ആത്മാർത്ഥതയോടെ ഇടപെടാൻ നഗരസഭ തയ്യാറാകണമെന്നും, വെള്ളത്തിനായി ആവശ്യപ്പെടുന്നവരെ രാഷ്ട്രീയമായി ആക്രമിക്കുന്ന രീതി ശരിയല്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ജനങ്ങൾ ദാഹിച്ചു വലയുമ്പോഴും ഭരണസമിതിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങൾ നിലവിലെ ഭരണസമിതിയുടെ ഭാഗ്യമാണെന്ന പരിഹാസവും ഉയരുന്നു.The post നാല് ദിവസമായി വെള്ളമില്ല; തലസ്ഥാനത്ത് കുടിവെള്ളക്ഷാമം, മിണ്ടാട്ടമില്ലാതെ നഗരസഭ appeared first on Kairali News | Kairali News Live.