ഒരു മാറ്റവുമില്ലല്ലേ…: എസ് 26 സീരീസിലെ ഫോണുകളുടെ ബാറ്ററി കപ്പാസിറ്റി പുറത്ത്

Wait 5 sec.

ഫ്ലാഗ്ഷിപ്പുകളുടെ അപ്പോസ്തലന്മാർ ഓരോ വർഷവും വിപണിയിൽ തങ്ങളുടെ ഇരിപ്പിടം ഉറപ്പിക്കാൻ നമ്പർ സീരീസിലെ വമ്പന്മാരെ ഇറക്കി വിടുന്നത് പതിവാണ്. സാംസങിന്‍റെ ഫ്ലാഗ്ഷിപ്പ് സീരീസായ എസ് 26 സീരീസ് ഇന്ത്യയിൽ ഉടൻ ‘അൺപാക്ക്’ ചെയ്യും. ഗാലക്‌സി എസ് 26 അൾട്രാ, ഗാലക്‌സി എസ് 26+, ഗാലക്‌സി എസ് 26, ഗാലക്‌സി ബഡ്‌സ് 4, ഗാലക്‌സി ബഡ്‌സ് 4 പ്രോ എന്നിവയാണ് ഇന്ത്യയിലേക്ക് എത്തുക.യൂറോപ്യൻ യൂണിയന്റെ യൂറോപ്യൻ പ്രൊഡക്റ്റ് രജിസ്ട്രി ഫോർ എനർജി ലേബലിംഗ് (EPREL) ഡാറ്റാബേസിലെ വിവരങ്ങൾ അനുസരിച്ച് എസ് 26 സീരീസിലെ ബാറ്ററി വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. മറ്റുപല ഫോണുകളും 6000 മുതൽ 7000 എം എ എച്ച് ബാറ്ററി വരെ കപ്പാസിറ്റിയിൽ പുറത്തിറക്കുമ്പോൾ, ഇക്കാര്യത്തിൽ സാംസങ് വളരെ പിന്നിലാണ് എന്നൊരു സംസാരമുണ്ട്. ഇത്തവണയെങ്കിലും അത് മാറുമെന്ന് കരുതിയെങ്കിലും റിപ്പോർട്ടുകൾ നൽകുന്ന വിവരങ്ങൾ നിരാശപ്പെടുത്തുന്നതാണ്.ALSO READ; ബാഴ്‌സലോണയിൽ ബിഗ് ബാങ് ലോഞ്ച്! വരുന്നു ഷവോമി 17 സീരീസ്സാംസങ് ഗാലക്‌സി എസ് 26 അൾട്ര – സീരീസിലെ ഏറ്റവും ഉയർന്ന സവിഷേശതകൾ ഉള്ള ഫോൺ – SM-S948B/DS മോഡൽ നമ്പറിൽ ഡാറ്റാബേസിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 4,855 mAh ബാറ്ററിയാണ് ഫോണിൽ പാക്ക് ചെയ്യുന്നത് എന്നാണ് വിവരം. ഇന്ത്യയിൽ വരുമ്പോൾ ഇത് 5000 mAh ആയേക്കും. സൈസ് കൂടുതലായിട്ടും വലിയ ബാറ്ററി ഉൾപ്പെടുത്താനാകാത്തത് എന്തുകൊണ്ടെന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു. മറുവശത്ത്, S26+ 4,755mAh റേറ്റഡ് സെല്ലുമായിട്ടാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് സാംസങ് 4,800mAh ബാറ്ററിയായി മാർക്കറ്റ് ചെയ്തേക്കാം. S26 മോഡലിന് ബാറ്ററി കപ്പാസിറ്റി 4,175mAh എന്നാണ് മാർക്ക് ചെയ്തിട്ടുള്ളത്. ഇത് 4,200mAh ബാറ്ററിയായി മാർക്കറ്റ് ചെയ്യാം. 51 മണിക്കൂർ വരെയാകും കമ്പനി ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുക.70,000 രൂപയ്ക്ക് മുകളിൽ പ്രൈസിംഗ് വരുന്ന ഫോണിൽ മിനിമം 5500 എംഎഎച്ച് ബാറ്ററി എങ്കിലും ഉൾപ്പെടുത്താനാകാത്തത് ആരാധകർ ഒരു മൈനസ് പോയിന്റ് ആയി കാണുന്നുണ്ട്. ALSO READ; മൊബൈൽ ഫോണിൽ വെള്ളം കയറിയോ? ഉടൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാഫെബ്രുവരി 25 ന് (നാളെ) കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽ രാവിലെയാണ് ‘Galaxy Unpacked 2026’ എന്ന ഇവന്‍റിലൂടെ സാംസങ് എസ് 26 സീരീസ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക. ആമസോൺ, ഫ്ലിപ്കാർട്ട്, സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവയിലൂടെ ഫോൺ ബുക്ക് ചെയ്യാം.The post ഒരു മാറ്റവുമില്ലല്ലേ…: എസ് 26 സീരീസിലെ ഫോണുകളുടെ ബാറ്ററി കപ്പാസിറ്റി പുറത്ത് appeared first on Kairali News | Kairali News Live.