സ്പെക്ട്രം ലേലം: നിർണ്ണായക ശുപാർശകൾ ട്രായ് സമർപ്പിച്ചു

Wait 5 sec.

ന്യൂഡൽഹി | രാജ്യത്തെ ഇന്റർനാഷണൽ മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് (ഐ എം ടി) മേഖലയ്ക്കായി നിശ്ചയിച്ചിട്ടുള്ള ഫ്രീക്വൻസി ബാൻഡുകളിലെ റേഡിയോ ഫ്രീക്വൻസി സ്പെക്ട്രം ലേലം സംബന്ധിച്ച നിർണ്ണായക ശുപാർശകൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കി. വിവിധ ബാൻഡുകളിലെ സ്പെക്ട്രം ലേലം ചെയ്യുന്നതിനുള്ള അടിസ്ഥാന വില, ബാൻഡ് പ്ലാൻ, ബ്ലോക്ക് സൈസ്, ലേലത്തിന് വെക്കേണ്ട സ്പെക്ട്രത്തിന്റെ അളവ്, ലേല നിബന്ധനകൾ എന്നിവ ഉൾപ്പെടുന്ന വിശദമായ റിപ്പോർട്ടാണ് ട്രായ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന് സമർപ്പിച്ചത്. നിലവിലുള്ള 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz, 2500 MHz, 3300 MHz, 26 GHz എന്നീ ബാൻഡുകൾക്ക് പുറമെ പുതിയ ബാൻഡുകളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.പുതുതായി കണ്ടെത്തിയ 6425-6725 MHz, 7025-7125 MHz ബാൻഡുകളിലെ ലേലത്തിന്റെ സാധ്യതയെക്കുറിച്ചും സമയക്രമത്തെക്കുറിച്ചും 600 MHz ബാൻഡിലെ ലേലം സംബന്ധിച്ച പുതിയ നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. 2025 മെയ് മാസത്തിൽ ടെലികോം മന്ത്രാലയം നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സ്റ്റേക്ക് ഹോൾഡർമാരുമായി നടത്തിയ ചർച്ചകൾക്കും അഭിപ്രായ രൂപീകരണത്തിനും ശേഷമാണ് ട്രായ് ശുപാർശകൾക്ക് അന്തിമ രൂപം നൽകിയത്.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇതുസംബന്ധിച്ച് കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കിയിരുന്നു. ഇതിന് ലഭിച്ച മറുപടികളും ഡിസംബറിൽ നടന്ന ഓപ്പൺ ഹൗസ് ചർച്ചകളും വിശകലനം ചെയ്ത ശേഷമാണ് പുതിയ സ്പെക്ട്രം നയരൂപീകരണത്തിനായുള്ള നിർദ്ദേശങ്ങൾ ട്രായ് തയ്യാറാക്കിയത്.SummaryThe Telecom Regulatory Authority of India (TRAI) has submitted its recommendations to the Department of Telecommunications regarding the auction of radio frequency spectrum across various IMT bands. The recommendations cover critical aspects such as reserve prices, block sizes, and the feasibility of auctioning newly identified frequency bands. This follows an extensive consultation process involving industry stakeholders and an open house discussion held in late 2025.