ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളില്‍ വൻ തീപിടുത്തം; മൂന്ന് സ്കൂള്‍ ബസുകള്‍ കത്തിനശിച്ചു

Wait 5 sec.

തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളില്‍ വൻ തീപിടുത്തം. മൂന്നു സ്കൂൾ ബസ് പൂർണമായും കത്തി നശിച്ചു. ഒരു ബസ് ഭാഗികമായി കത്തിനശിച്ചു. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസ്സുകളാണ് തീപിടുത്തത്തില്‍ പൂർണമായും നശിച്ചത്. ഇന്ന് പുലർച്ചെ 2. 45 ഓടുകൂടിയാണ് തീപിടുത്തമുണ്ടായത്. സ്കൂളിൽ ഒരു സെക്യൂരിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ.തീ ആളിക്കത്തുന്നത് കണ്ട് തൊട്ടടുത്ത അയൽവാസികളാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. രണ്ട് വലിയ ബസുകളും ഒരു മിനി ബസും പൂർണമായും കത്തിനശിച്ചു. ഒരു വലിയ ബസ് ഭാഗികമായും കത്തി.ALSO READ: പൊലീസ് ഉദ്യോഗസ്ഥരുടെ സാലറി പാക്കേജ് ഇൻഷുറൻസ് പദ്ധതി പ്രകാരം ആദ്യ ഇൻഷുറൻസ് തുക കൈമാറിതീ പൂർണമായും നിയന്ത്രണവിധേയമാക്കിയത് വലിയ അപകടമാണ് ഒഴിവാക്കിയത്. എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന് വ്യക്തമല്ല. സ്കൂളിലെ സി സി ടി വി ക്യാമറ ദൃശ്യങ്ങളും മറ്റും പരിശോധിച്ചാൽ മാത്രമേ കൂടുതൽ വ്യക്തമാവുകയുള്ളൂ എന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.The post ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളില്‍ വൻ തീപിടുത്തം; മൂന്ന് സ്കൂള്‍ ബസുകള്‍ കത്തിനശിച്ചു appeared first on Kairali News | Kairali News Live.