ട്രംപിനെതിരായ അമേരിക്കൻ സുപ്രീം കോടതി വിധി; ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാര കരാർ അന്തിമമാക്കുന്നതിനായുള്ള ചർച്ച മാറ്റി

Wait 5 sec.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ അന്തിമമാക്കുന്നതിനായി ഇന്ന് തുടങ്ങാനിരുന്ന ചർച്ച മാറ്റി. ട്രംപിനെതിരായ അമേരിക്കൻ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നീക്കം. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഇറക്കുമതി നികുതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഫെബ്രുവരി20-ന് യു എസ് സുപ്രീം കോടതി വിധിച്ചിരുന്നു. പുതിയ സാഹചര്യങ്ങൾ സാമ്പത്തികമായി വിലയിരുത്തിയ ശേഷമാകും ഇനി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്തുക.ഫെബ്രുവരി 20-ന് യുഎസ് സുപ്രീം കോടതി ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഇറക്കുമതി നികുതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചതിന് പിന്നാലെയാണ് ചർച്ച മാറ്റിയത്. തുടർന്ന് ട്രംപ് ഫെബ്രുവരി 24 മുതൽ എല്ലാ രാജ്യങ്ങൾക്കും 10% പുതിയ നികുതി ചുമത്തുമെന്നും, അതിന് ശേഷമുള്ള ദിവസങ്ങളിൽ ഇത് 15% ആയി വർദ്ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പുതിയ സാഹചര്യങ്ങൾ സാമ്പത്തികമായി എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.ALSO READ: ഹൈക്കോടതി നിരീക്ഷണത്തിനിടയിലും 717 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ കേന്ദ്രത്തിന്റെ നീക്കംഇരു രാജ്യങ്ങളും ഈ സാഹചര്യത്തെ വിലയിരുത്തിയ ശേഷം മാത്രം ചര്‍ച്ചകൾ നടത്താൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഫെബ്രുവരിയിൽ ചര്‍ച്ചകൾ പൂർത്തിയാക്കി മാർച്ചിൽ അന്തിമമായി ഒപ്പുവെക്കാനുള്ള പദ്ധതിയിലാരുന്നു.The post ട്രംപിനെതിരായ അമേരിക്കൻ സുപ്രീം കോടതി വിധി; ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാര കരാർ അന്തിമമാക്കുന്നതിനായുള്ള ചർച്ച മാറ്റി appeared first on Kairali News | Kairali News Live.