ദില്ലി കലാപത്തിന് ഇന്ന് 6 വയസ്: 5 വർഷത്തിനിപ്പുറവും നിയമ പോരാട്ടം, നോവായി ഉമർ ഖാലിദ്

Wait 5 sec.

മുറിവുണങ്ങിയിട്ടില്ലാത്ത ദില്ലി കലാപത്തിന് ഇന്ന് 6 വയസ്സ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ ദില്ലിയിലെ ഷഹീൻ ബാഗിലും നടന്ന പ്രതിഷേധങ്ങളെ അട്ടിമറിക്കാനുള്ള സംഘപരിവാർ ശ്രമമാണ് ദില്ലി കലാപത്തിലേക്ക് നയിച്ചത്. നോർത്ത് ദില്ലിയിൽ 53 പേർ കൊല്ലപ്പെടുകയും ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്ത ദില്ലി കലാപത്തിൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട ഉമർ  ഖാലിദ് അടക്കമുള്ള ആക്ടിവിസ്റ്റുകൾ ഇപ്പോഴും ജയിലിലാണ്.5 വർഷത്തിനു ശേഷവും ദില്ലി കലാപ കേസിൽ നിയമ പോരാട്ടവും അന്വേഷണവും തുടരുകയാണ്.2020-ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് ശേഷം നടന്ന ദില്ലി കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും ഉള്‍പ്പെടെ 9 പേരെ യു എ പി എ പ്രകാരം കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ഡൽഹി കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കലാപത്തിന്റെ പ്രധാന ആസൂത്രകരെന്നാണ് പറയുന്നത്.ALSO READ: ട്രംപിനെതിരായ അമേരിക്കൻ സുപ്രീം കോടതി വിധി; ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാര കരാർ അന്തിമമാക്കുന്നതിനായുള്ള ചർച്ച മാറ്റിക‍ഴിഞ്ഞ മാസം പ്രതികളായ 9 പേരുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നു. ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം അനുവദിച്ചിരുന്നില്ല. ശദാബ് അഹ്മദ്, മീരാൻ ഹൈദർ, ശിഫാഉർറഹ്മാൻ, ഗുൽഫിഷ ഫാത്തിമ, മുഹമ്മദ് സലീം ഖാൻ, അടക്കമുള്ളവർക്ക് കോടതി ജാമ്യം അനുവദിച്ചു. വിചാരണ വൈകുന്നത് ജാമ്യം ലഭിക്കുന്നതിനുള്ള കാരണമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.The post ദില്ലി കലാപത്തിന് ഇന്ന് 6 വയസ്: 5 വർഷത്തിനിപ്പുറവും നിയമ പോരാട്ടം, നോവായി ഉമർ ഖാലിദ് appeared first on Kairali News | Kairali News Live.