ചികിത്സാ പിഴവിനെ തുടർന്ന് തിരുവനന്തപുരത്ത് രണ്ടര വയസുകാരി മരിച്ചു; കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള മമൽ ആശുപത്രിക്കെതിരെ പരാതി

Wait 5 sec.

ചികിത്സാ പിഴവിനെ തുടർന്ന് തിരുവനന്തപുരത്ത് രണ്ടര വയസുകാരി മരിച്ചു. കണ്ണിൽ വീക്കവും ശ്വാസതടസ്സവും മൂലം ആശുപത്രിയിൽ എത്തിച്ച ഐഷ ഫാത്തിമയാണ് മരിച്ചത്. കാട്ടാക്കടയിലെ കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള മമൽ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ. കുട്ടിയുടെ മരണ കാരണം ചികിത്സാ പിഴവാണെന്നാണ് ബന്ധുക്കളുടെ ആരോപണം.പുനലാൽ ചക്കിപ്പാറയിലെ സിദ്ദിഖ് – ഫസീല ദമ്പതികളുടെ രണ്ടര വയസ്സുള്ള മകളാണ് മരിച്ചത്. പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറും, ഒറ്റശേഖരമംഗലം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ കോൺഗ്രസ് നേതാവ് എൽ വി അജയകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് മമൽ ആശുപത്രി. ഇതിനുമുമ്പും ഇവിടെ ചികിത്സാപ്പിഴവില്‍ കുട്ടികൾ മരിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം.Also read: ശബരിമല സ്വർണ മോഷണക്കേസ്; തന്ത്രിക്ക് ജാമ്യം അനുവദിച്ച വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ എസ്ഐടിക്ക് നിയമോപദേശം ഈ മാസം 21നാണ് കുട്ടിയെ കാട്ടാക്കടയിലെ മമൽ ആശുപത്രിയിൽ എത്തിച്ചത്. ശ്വാസ തടസ്സത്തിന് ഇഞ്ചക്ഷൻ എടുത്തതോടെ കുട്ടിക്ക് അസുഖം മൂർച്ഛിക്കുകയായിരുന്നു. തുടർന്ന് നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്.The post ചികിത്സാ പിഴവിനെ തുടർന്ന് തിരുവനന്തപുരത്ത് രണ്ടര വയസുകാരി മരിച്ചു; കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള മമൽ ആശുപത്രിക്കെതിരെ പരാതി appeared first on Kairali News | Kairali News Live.