രാജസ്ഥാനിലെ ‘റോയൽ ഡെലിവറി’; കുതിരപ്പുറത്തെത്തിയ ബ്ലിങ്കിറ്റ് ഡെലിവറി സോഷ്യൽ മീഡിയയിൽ തരംഗം

Wait 5 sec.

സമൂഹമാധ്യമങ്ങളിൽ എപ്പോഴും വീഡിയോകൾ വൈറലായി മാറാറുണ്ട്. ചിലതൊക്കെ ചിരിപ്പിക്കുമ്പോൾ മറ്റുചിലത് നമ്മളെ ചിന്തിപ്പിക്കും. അത്തരത്തിൽ രസകരമായ ഒരു വീഡിയോ ആണ് അങ്ങ് രാജസ്ഥാനിൽ നിന്നും വരുന്നത്. സാധാരണയായി സ്‌കൂട്ടറുകളിലോ ഇലക്ട്രിക് വാഹനങ്ങളിലോ ഡെലിവറി നടത്തുന്ന കാഴ്ചയാണ് നമ്മൾ കാണാറുള്ളത്. എന്നാൽ ഇവിടെ സംഗതി അല്പം റോയൽ ആണ്. ഇവിടെ ഒരു വയോധികൻ കുതിരപ്പുറത്തിരുന്നാണ് ഡെലിവറി നടത്തുന്നത്.തിരക്കേറിയ ഒരു റോഡിലൂടെ കുതിരയെ നയിച്ചു പോകുന്ന വയോധികന്റെ ദൃശ്യങ്ങൾ ആണ് ഒരു കാറിൽ യാത്ര ചെയ്തിരുന്നവർ പകർത്തിയത്. അദ്ദേഹത്തിന്റെ പുറത്ത് തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള ബ്ലിങ്കിറ്റ് ഡെലിവറി ബാഗ് വ്യക്തമായി കാണാം. പരമ്പരാഗതമായ ജീവിതരീതിയും ആധുനിക ക്വിക്ക് കൊമേഴ്‌സ് സംസ്കാരവും തമ്മിലുള്ള ഈ അപൂർവ്വ സംഗമം നെറ്റിസൺസ് ഏറ്റെടുത്തു കഴിഞ്ഞു.“ഇതാണ് രാജസ്ഥാൻ ബ്രോ… യുവാക്കൾക്ക് കുതിരപ്പുറത്ത് കയറാൻ അവസരം ലഭിക്കുന്നില്ല, അപ്പോഴാണ് വയോധികർ ഡെലിവറിക്കായി കുതിരയെ ഉപയോഗിക്കുന്നത്” എന്ന തരത്തിലുള്ള രസകരമായ അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. “റോയൽ ഡെലിവറി”, “ഹെറിറ്റേജ് ലോജിസ്റ്റിക്സ്”, “ഫാസ്റ്റസ്റ്റ് ഹോഴ്സ് പവർ സർവീസ്” എന്നിങ്ങനെയാണ് സോഷ്യൽ മീഡിയ ഈ കാഴ്ചയെ വിശേഷിപ്പിക്കുന്നത്.ALSO READ: ‘ഒരിക്കൽ കേരളത്തിൽ വന്നുനോക്കൂ, പിന്നെ വേറെയെങ്ങോട്ടും പോകാൻ തോന്നില്ല’; റിയൽ കേരള സ്റ്റോറി പറഞ്ഞ് ബംഗാളി വ്ലോഗർസത്യമെന്താണ്?അദ്ദേഹം യഥാർത്ഥത്തിൽ ഒരു ബ്ലിങ്കിറ്റ് ഓർഡർ ഡെലിവറി ചെയ്യാൻ പോവുകയാണോ എന്ന കാര്യത്തിൽ കമ്പനിയുടെ ഭാഗത്തുനിന്നോ മറ്റോ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. എങ്കിലും, രാജസ്ഥാനിലെ കുതിരകളോടുള്ള സാംസ്കാരികമായ അടുപ്പവും ആധുനിക സാങ്കേതിക വിദ്യയും തമ്മിലുള്ള ഈ വ്യത്യാസം കാഴ്ചക്കാരിൽ വലിയ കൗതുകമുണർത്തിയിട്ടുണ്ട്.ये राजस्थान हैं प्रधान….!!!युवाओं को घोड़ी चढ़ना नसीब नहीं हो रहा है….और बुजुर्ग घोड़ों पर ऑनलाइन डिलीवरी कर रहे हैं… pic.twitter.com/uYAzlhxSNY— kapil bishnoi (@Kapil_Jyani_) February 22, 2026 The post രാജസ്ഥാനിലെ ‘റോയൽ ഡെലിവറി’; കുതിരപ്പുറത്തെത്തിയ ബ്ലിങ്കിറ്റ് ഡെലിവറി സോഷ്യൽ മീഡിയയിൽ തരംഗം appeared first on Kairali News | Kairali News Live.