ഫാർമസിസ്റ്റുകളുടെ ഏക ആശ്രയകേന്ദ്രമായ സംസ്ഥാന ഫാർമസി കൗൺസിലിനെ തകർക്കാനും, കൗൺസിൽ പ്രസിഡന്റ് ഒ. സി. നവീൻചന്ദിനെ വ്യക്തിഹത്യ ചെയ്യാനുമുള്ള ഗൂഢനീക്കങ്ങൾക്കെതിരെ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ.പി.പി.എ) രംഗത്ത്. ഇത്തരം നീക്കങ്ങളെ ശക്തമായി ചെറുത്തുതോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സംഘടനയുടെ നേതൃത്വത്തിൽ ‘ഫാർമസി കൗൺസിൽ സംരക്ഷണ സദസ്സ്’ സംഘടിപ്പിച്ചു.Also read: ജാഥകൾ വൻ വിജയം, എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്ന് ടി പി രാമകൃഷ്ണൻഎൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം. എ. അജിത് കുമാർ സദസ്സ് ഉദ്ഘാടനം ചെയ്തു. കൗൺസിലിനെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത അദ്ദേഹം ചടങ്ങിൽ ഊന്നിപ്പറഞ്ഞു. കെ.പി.പി.എ സംസ്ഥാന പ്രസിഡന്റ് എം. യോഹന്നാൻകുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. ആർ. അജിത് കിഷോർ സ്വാഗതവും സംസ്ഥാന സെക്രട്ടറി പി. എൻ. ബിജുലാൽ നന്ദിയും രേഖപ്പെടുത്തി.കെപിസിസി സെക്രട്ടറി ബിന്ദു ജയൻ, ടി. സതീശൻ, പി.ജെ. അൻസാരി, അജിത്ത് ആലപ്പുഴ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ഫാർമസിസ്റ്റുകൾ പ്രതിഷേധ പരിപാടിയിൽ അണിനിരന്നു.The post ഫാർമസി കൗൺസിലിനെ തകർക്കാനുള്ള നീക്കം: പ്രതിഷേധവുമായി കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ appeared first on Kairali News | Kairali News Live.