വളർത്തുനായയെ ചൊല്ലിയുള്ള തർക്കം മൂലം ഒരു വിവാഹം തന്നെ മുടങ്ങിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. വരന്റെ വീട്ടുകാർ വധുവിന്റെ വളർത്തുനായയെ തല്ലിയതിനെച്ചൊല്ലിയുണ്ടായ തർക്കം കുടുംബങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് വ‍ഴിമാറുകയും പിന്നാലെ വിവാഹം തന്നെ മുടങ്ങുകയും ആയിരുന്നു.ഫത്തേപൂർ ജില്ലയിലെ ഖഗ കോട്വാലി പ്രദേശത്തെ ഒരു ഗസ്റ്റ് ഹൗസിൽ ക‍ഴിഞ്ഞ ദിവസമാണ് സംഭവം. വരന്റെ കുടുംബം പരമ്പരാഗത വിവാഹ ഘോഷയാത്രയോടെയാണ് വേദിയിലേക്കെത്തിയത്. മാല കൈമാറ്റം ഉൾപ്പെടെയുള്ള ചടങ്ങുകളും പൂർത്തിയായിരുന്നു. പിന്നാലെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.ALSO READ: ഒറ്റപ്പെടലിന്റെ നോവ് ഇനിയില്ല; ലോകത്തെ കരയിപ്പിച്ച ‘പഞ്ചിനു’ ഒടുവിൽ കൂട്ട് കിട്ടിപുലർച്ചെ 4 മണിയോടെ, ചടങ്ങുകൾ നടക്കുമ്പോൾ, വളർത്തുനായ കുരയ്ക്കാൻ തുടങ്ങി. വധുവിന്റെ വീട്ടുകാർ മണ്ഡപത്തിന് അൽപ്പം അകലെയാണ് നായയെ കെട്ടിയിട്ടിരുന്നത്. നായയുടെ ബഹളത്തിൽ പ്രകോപിതനായ വരന്റെ കൂട്ടത്തിലുള്ള ഒരു യുവാവ് നായയെ അടിച്ചു. തുടർന്ന് വധുവിന്റെ കുടുംബാംഗങ്ങൾ ഇത് ചോദ്യം ചെയ്യുകയും ചൂടേറിയ തർക്കത്തിലേക്ക് വ‍ഴിമാറുകയുമായിരുന്നു. പിന്നാലെ കാര്യങ്ങൾ കൈയാങ്കളിയിലേക്കും കടന്നു.സംഘർഷത്തിനിടെ ആളുകള്‍ വടികളും കസേരകളും ഉപയോഗിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. വധുവിന്റെ ഭാഗത്തുനിന്നുള്ള മൂന്ന് പേർക്ക് തലയ്ക്ക് പരിക്കേറ്റതായും രക്തസ്രാവമുണ്ടെന്നും റിപ്പോർട്ടുണ്ട്. വരന്റെ ഭാഗത്തുനിന്നുള്ള ഒന്നോ രണ്ടോ അംഗങ്ങൾക്കും നിസ്സാര പരിക്കേറ്റു. ഒടുക്കം പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. നിരവധി പേർ പൊലീസിനെക്കണ്ട് ഓടി രക്ഷപ്പെടുകയും ചെയ്തു.ALSO READ: വെടിയേറ്റിട്ടും കുലുങ്ങിയില്ല; കിഷ്ത്വാറിൽ 3 ഭീകരരെ വധിക്കാൻ വഴികാട്ടിയായി ധീരനായ ‘ടൈസൺ’പൊലീസ് ഇടപെട്ടാണ് വിവാഹ ചടങ്ങുകൾ നിർത്തിവച്ചത്. പരിക്കേറ്റവരെ സെൻട്രൽ ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) ചികിത്സ നൽകി, തുടർന്ന് പ്രയാഗ്രാജിലേക്ക് തിരിച്ചയച്ചു. തൊട്ടടുത്ത ദിവസം ഇരു കുടുംബങ്ങളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചർച്ച നടത്തുകയും ചെയ്തു.ചർച്ചയിൽ വിവാഹവുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് വധു വ്യക്തമാക്കി. വിവാഹ ചടങ്ങുകളിൽ നൽകിയ സമ്മാനങ്ങളും പണവും തിരികെ നൽകി, ഇരുവിഭാഗവും പരസ്പര ഒത്തുതീർപ്പിലെത്തി. യുവതിയും യുവാവും പ്രണയത്തിലായിരുന്നു എന്നാണ് വിവരം. ഏതായാലും വിവാഹം മുടങ്ങിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകള്‍ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.The post വധുവിന്റെ വളർത്തുനായയെ വരന്റെ വീട്ടുകാർ തല്ലി; യുപിയിൽ വിവാഹം മുടങ്ങി appeared first on Kairali News | Kairali News Live.