ഇന്ത്യൻ ഓഹരി വിപണി തിങ്കളാഴ്ചയിലെ വ്യാപാരം മികച്ച നേട്ടം രേഖപ്പെടുത്തി അവസാനിപ്പിച്ചു. . നിഫ്റ്റി 133 പോയിന്റ് ഉയർന്നു 25,703.95ഇൽ അവസാനിച്ചപ്പോൾ സെൻസെക്സ് 480 പോയിന്റ് കുതിച്ച് 83,294.66ഇൽ ക്ലോസെ ചെയ്തു.നിഫ്റ്റിയിലെ മികച്ച ഉയർച്ച രേഖപ്പെടുത്തിയ കമ്പനികളിൽ അദാനി പോർട്സ്, ഡോ. റെഡ്ഡീസ് ലാബ്സ്, കോട്ടക് മഹീന്ദ്ര ബാങ്ക്, എച്ഡിഎഫ്സി ലൈഫ്, നെസ്‌ലെ എന്നിവ ഉൾപ്പെടുന്നു. നഷ്ടം രേഖപ്പെടുത്തിയ പ്രധാന കമ്പനികൾ ഹിന്ദാൽക്കോ, വിപ്രോ, ഇൻഫോസിസ്, ടെക്ക് മഹീന്ദ്ര, സിപ്പ്ല എന്നിവയാണ്.Also Read: ഭാഗ്യതാരയുടെ ഭാഗ്യതാരം നിങ്ങളാണോ? ഇന്നത്തെ ലോട്ടറി റിസൾട്ട് അറിയാംവിവിധ സെക്ടറുകൾ പരിശോധിക്കുമ്പോൾ ഇൻഫർമേഷൻ ടെക്നോളജി മേഖലയിലും , മെറ്റൽ ഓഹരികളിലും അന്ന് പ്രധാനമായും ക്ഷീണം കണ്ടത്. അതേസമയം പൊതുമേഖലാ ബാങ്ക് ഓഹരികളും ഫാർമ, ഓയിൽ & ഗാസ്, ഇൻഫ്രാസ്ട്രക്ചർ, ഓട്ടോ മേഖലയിലും കൃത്യമായ നേട്ടം രേഖപ്പെടുത്തി.മിഡ്കാപ് ഇൻഡക്‌സ് താഴ്ന്നപ്പോൾ, സ്‌മാൾകാപ് ഇൻഡക്‌സ് ഉയർന്നു. നിക്ഷേപകർക്ക് ടെക്‌നോളജി ഷെയറുകളുടെ ഇടിവ് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ബാങ്ക്, ഓട്ടോ, മേഖലകളിലെ ശക്ത പ്രകടനം വിപണിയിലെ നേട്ടത്തിനു വഴിതെളിച്ചു.The post ബാങ്ക്, ഓട്ടോ ഓഹരികൾ തിളങ്ങി – നേട്ടം കൊയ്ത് നിഫ്റ്റിയും സെൻസെക്സും appeared first on Kairali News | Kairali News Live.