വാട്സ്ആപ്പിൽ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാം! ഫീച്ചർ ഉടനെത്തുമെന്ന് റിപ്പോർട്ട്

Wait 5 sec.

നിരവധി ആളുകൾ ആണ് ഇപ്പോൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ പലപ്പോഴായി പുതിയ ഫീച്ചറുകൾ അവർ അവതരിപ്പിക്കാറുമുണ്ട്. അത്തരത്തിൽ ഒന്നിനുള്ള ഒരുക്കത്തിലാണ് അവർ. വാട്‌സാപ്പിൽ വരാനിരിക്കുന്ന മെസ്സേജ് ഷെഡ്യൂളിംഗ് ഫീച്ചർ ഉപയോക്താക്കൾ ഏറെ കാലമായി കാത്തിരുന്ന മെസ്സേജുകൾ ഷെഡ്യൂൾ ചെയ്യാനുള്ള (Message Schedule) ഫീച്ചർ വാട്‌സാപ്പ് പരീക്ഷിച്ചുവരികയാണ്. ഐഒഎസ് (iOS) ബീറ്റ പതിപ്പിലാണ് (version 26.7.10.72) നിലവിൽ ഈ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും ഈ പുതിയ ഫീച്ചർ ലഭ്യമാകുമെന്ന് വാബീറ്റഇൻഫോ (WABetaInfo) റിപ്പോർട്ട് ചെയ്യുന്നുഈ ഫീച്ചർ ഉപയോഗിച്ച് ഒരു സന്ദേശം ടൈപ്പ് ചെയ്ത ശേഷം അത് അയക്കേണ്ട സമയവും തീയതിയും മുൻകൂട്ടി നിശ്ചയിക്കാൻ (Schedule) സാധിക്കും. നിശ്ചയിച്ച സമയമായാലുടൻ സന്ദേശം സ്വയമേവ അയക്കപ്പെടും. ജന്മദിനാശംസകൾ, വിവാഹ വാർഷിക ആശംസകൾ എന്നിവ കൃത്യസമയത്ത് അയക്കാൻ ഈ സൗകര്യം ഏറെ ഉപകാരപ്പെടും. വ്യക്തിഗത ചാറ്റുകൾക്ക് പുറമെ ഗ്രൂപ്പ് ചാറ്റുകളിലും സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. അയച്ചിട്ടില്ലാത്ത ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങളുടെ എണ്ണവും ഉപയോക്താക്കൾക്ക് കാണാൻ സാധിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ALSO READ: ആകാശത്ത് ചുവന്ന് തുടുക്കാൻ അമ്പിളിയമ്മാവൻ; ഇന്ത്യയിൽ ദൃശ്യമാകുമോ ഈ ബ്ലഡ് മൂൺ ?വാട്സ്ആപ്പിന്റെ വരാനിരിക്കുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്ന വെബ്സൈറ്റായ വാബീറ്റഇൻഫോ ആണ് ഈ വിവരം പുറത്തുവിട്ടത്. നിലവിൽ ഈ ഫീച്ചർ വികസന ഘട്ടത്തിലാണെന്നും iOS-ന്റെ ബീറ്റാ പതിപ്പിൽ (26.7.10.72) ഇത് പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന അപ്‌ഡേറ്റുകളിലൂടെ എല്ലാ ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുമെന്ന് സ്രോതസ്സുകൾ പറയുന്നുThe post വാട്സ്ആപ്പിൽ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാം! ഫീച്ചർ ഉടനെത്തുമെന്ന് റിപ്പോർട്ട് appeared first on Kairali News | Kairali News Live.