സഞ്ജുവിന് അവസരം? ഇന്ത്യൻ ടീമിൽ മാറ്റത്തിനുള്ള സൂചന നൽകി പരിശീലകൻ

Wait 5 sec.

ലോകകപ്പിലെ സൂപ്പർ എട്ടു പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇന്ത്യൻ ടീമിലേക്കു സഞ്ജു സാംസൺ തിരികെയെത്തുമെന്ന സൂചന നൽകി ഇന്ത്യയുടെ സഹപരിശീലകൻ റയാൻ ടെൻ ഡോസ്ചേറ്റ്. “റൈറ്റ്-ഹാൻഡഡ് ഓപ്പണറായി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യം മാനേജ്‌മെന്റിന്റെ ഗൗരവമായ ആലോചിക്കുകയാണ്, ” ഡോസ്ചേറ്റ് മാധ്യമങ്ങളോട് പറഞ്ഞു.നേരത്തെ ഇടങ്കയ്യന്മാർക്ക് ആധിപത്യമുള്ള ഇന്ത്യൻ ബാറ്റിംഗ് നിരയ്‌ക്കെതിരെ എതിരാളികൾ ഓഫ് സ്പിന്നര്മാരെ വിദഗ്ധമായി ഉപയോഗിച്ച് തുടക്കത്തിലേ വിസികെ വീഴ്ത്തുന്നത് ടൂർണമെന്റിലെ പതിവ് കാഴ്ചയായ സാഹചര്യത്തിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തുന്ന കാര്യം ചർച്ചയായത്.Also Read: തിലക് വർമ്മയ്ക്ക് പകരം സഞ്ജു സാംസൺ? പ്രവചനവുമായി മുൻ നായകൻടൂർണമെന്റിൽ അമ്പേ പരാജയപ്പെട്ട ഓപ്പണർ അഭിഷേക് ശർമ്മയുടെ ഫോമിലെ ഇടിവ് രോഗാവസ്ഥ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടയിൽ ഈ ലോകകപ്പിൽ ഇതുവരെ തിളങ്ങാൻ കഴിയാതിരുന്ന തിലക് വർമ്മയ്ക്ക് പകരം സഞ്ജു സാംസണിനെ ഉൾപ്പെടുത്തണമെന്നാണ് ഒരു വിഭാഗം ആരാധകരും വിദഗ്ധരും ആവശ്യപ്പെടുന്നുണ്ട്. മാധ്യമങ്ങളോട് റിങ്കു സിങിന്റെ ഇതുവരെയുള്ള പ്രകടനത്തെയും അക്‌സർ പട്ടേലിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ ടീമിൽ ഉൾപ്പെടുത്തതിരുന്നതിനെയും ഡോസ്ചേറ്റ് മാധ്യമങ്ങളുടെ മുന്നിൽ ന്യായീകരിച്ചു. സിംബാബ്‌വെയ്ക്കെതിരായ നിർണായക പോരാട്ടത്തിന് മുന്നോടിയായി ടീം മാനേജ്മെന്റ് എന്ത് തീരുമാനം എടുക്കും എന്ന് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുകയാണ്.The post സഞ്ജുവിന് അവസരം? ഇന്ത്യൻ ടീമിൽ മാറ്റത്തിനുള്ള സൂചന നൽകി പരിശീലകൻ appeared first on Kairali News | Kairali News Live.