സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിലേക്കുള്ള കാലാവസ്ഥ മുന്നറിയിപ്പ് പുറത്തുവന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.പുറപ്പെടുവിച്ച സമയവും തീയതിയും 02.30 PM; 23/02/2026ALSO READ: വിഴിഞ്ഞം വികസനത്തിന് 2000 കോടിയുടെ മാസ്റ്റർ പ്ലാൻ; അന്താരാഷ്ട്ര ലോജിസ്റ്റിക്സ് ഹബ്ബാകാൻ കേരളംഅതേസമയം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യൂനമർദ്ദം (Low Pressure Area) സ്ഥിതിചെയ്യുന്നുണ്ട്. ഇത് വടക്ക്-കിഴക്ക് ദിശയിൽ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ ക്രമേണ ദുർബലമാകാൻ ആണ് സാധ്യത.തെക്കൻ കേരള തീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിനു മുകളിലായി ചക്രവാതച്ചുഴി (Cyclonic Circulation) സ്ഥിതിചെയ്യുന്നു. കേരളത്തിൽ ഫെബ്രുവരി 23 മുതൽ 27 വരെയുള്ള തീയതികളിൽ ഇടി മിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.ENGLISH SUMMARY : Thunderstorm with Light to Moderate rainfall and gusty wind speed reaching 40 kmph is very likely at isolated places in the Pathanamthitta & Idukki districts of Kerala.The post നീറുന്ന ചൂടിനൊരാശ്വാസം; അടുത്ത മൂന്നു മണിക്കൂറിൽ മഴ എത്തുക രണ്ടു ജില്ലകളിൽ appeared first on Kairali News | Kairali News Live.