കേന്ദ്രമന്ത്രി പദവിയും തൃശൂരിലെ വിജയവുമൊന്നും പോരാഞ്ഞിട്ടാകണം, ഈ ജന്മത്തിലും അടുത്ത ജന്മത്തിലുമായി പദവികൾ വെട്ടിപ്പിടിക്കാനുള്ള ‘ആത്മീയ ലിസ്റ്റ്’ ഓരോ ദിവസവും പുതുക്കിക്കൊണ്ടിരിക്കുകയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ അത്യന്തം വിനീതമാണ്. അടുത്ത ജന്മത്തിൽ ഒരു ബ്രാഹ്മണനായി ജനിക്കണമെന്ന ചെറിയ ആഗ്രഹം നേരത്തെ വെളിപ്പെടുത്തിയ താരം, ഈ ജന്മത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണമെന്ന ആവശ്യവുമായാണ് ഇപ്പോൾ വന്നിരിയ്ക്കുന്നത്.കൊച്ചിയിൽ നടന്ന ഒരു പുരസ്കാര ചടങ്ങിലായിരുന്നു ‘ഭക്തി നിർഭരമായ’ വെളിപ്പെടുത്തൽ.ALSO READ : ‘കേരളത്തെ പിറകോട്ട് കൊണ്ടുപോകാൻ ചിലർ ശ്രമിക്കുന്നു, കേരളം തകർന്നാലും കു‍ഴപ്പമില്ലെന്നതാണ് നിലപാട്’; എം എ ബേബിശബരിമലയിലെ തന്ത്രി കുടുംബത്തിൽ ജനിക്കണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് മുൻപ് പറഞ്ഞപ്പോൾ ഉണ്ടായ പരിഹാസങ്ങളൊന്നും ഈ ‘ഭക്തന്റെ’ ആത്മവിശ്വാസത്തെ ഒട്ടും കുറച്ചിട്ടില്ല. ഭരണഘടനാ പദവിയിലിരുന്ന് കൊണ്ട് ഓരോ ജന്മത്തിലും ഓരോ ജാതിയും പദവികളും സ്വപ്നം കാണുന്ന മന്ത്രിയുടെ ഈ സിനിമാറ്റിക് ഭക്തി സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ ചിരിക്ക് വകനൽകിയിട്ടുണ്ട്. തൃശൂർ എടുത്തത് പോലെ ഗുരുവായൂർ ചെയർമാൻ സ്ഥാനവും അദ്ദേഹം ‘എടുക്കുമോ’ അതോ ഇതൊരു വെറും സുരേഷ് ജിയുടെ ഷോയായി മാത്രമായി അവശേഷിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.The post ഈ പദവി ഞാനിങ്ങ് എടുക്കുവാ… തൃശൂരിന് പിന്നാലെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കസേരയിലും കണ്ണ് വെച്ച് സുരേഷ് ഗോപി appeared first on Kairali News | Kairali News Live.