‘ആരോഗ്യ മന്ത്രിയെ ബോധപൂർവം വേട്ടയാടുന്നു’; മന്ത്രി സജി ചെറിയാൻ

Wait 5 sec.

മന്ത്രി വീണാ ജോർജിനെ ബോധപൂർവ്വം വേട്ടയാടുകയാണെന്ന് മന്ത്രി സജി ചെറിയാൻ. മന്ത്രി വീണാ ജോർജ് ചെയ്ത പ്രവർത്തനങ്ങൾ പരിശോധിച്ചു നോക്കൂവെന്ന് അദ്ദേഹം പറഞ്ഞു. വേട്ടയാടലുകളെ പാർട്ടി പ്രതിരോധിക്കും. പല മേഖലയിൽ പ്രശ്നങ്ങളുണ്ടാകും.അതിൽ മന്ത്രി ഉത്തരവാദിത്വം പറയേണ്ട കാര്യങ്ങളിൽ പ്രതികരിക്കും, നടപടി സ്വീകരിക്കും. വിഷയങ്ങളിൽ ഉടനടി നടപടി സ്വീകരിച്ചയാളാണ് മന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു.റീത്ത് വെച്ചുള്ള പ്രതിഷേധം വളരെ മോശം രീതിയാണ്. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിന് കോൺഗ്രസ് പിന്തുണ നൽകുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഇവിടെ മന്ത്രി ഉയർത്തെഴുന്നേൽക്കാൻ പോവുകയാണ്. ആരോഗ്യ മേഖലയിലേത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും ഇത്തരം പ്രശ്നങ്ങൾ ഇന്നലെ നടന്നിട്ടുണ്ട് ഇന്നും നടക്കുന്നു ഒരുപക്ഷേ നാളെയും നടക്കാം. ഇതിൽ നടപടി സ്വീകരിക്കുക എന്നാണ് പ്രധാനമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.ALSO READ: ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിത നീക്കം; വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി സർക്കാർ: മന്ത്രി പി. രാജീവ്അതേസമയം, റീത്ത് വെച്ച സംഭവത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. സംഘർഷമുണ്ടാക്കാനാണ് കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സും ശ്രമിക്കുന്നത്. സമാധാന അന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനയാണിത്. കത്രിക കുടുങ്ങിയ സംഭവത്തിൽ കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഒറ്റപ്പെട്ട സംഭവത്തെ പാർവതീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.The post ‘ആരോഗ്യ മന്ത്രിയെ ബോധപൂർവം വേട്ടയാടുന്നു’; മന്ത്രി സജി ചെറിയാൻ appeared first on Kairali News | Kairali News Live.