ആൻ്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യം, ഹൈക്കോടതിയെ സമീപിച്ചു

Wait 5 sec.

തൊണ്ടിമുതല്‍  കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ആന്റണി രാജു. വിചാരണക്കോടതി പുറപ്പെട്ടുവിച്ച ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാണ് ആന്റണി രാജു അപ്പീലില്‍ ആവശ്യപ്പെട്ടത്. താൻ നല്‍കിയ തെളിവുകള്‍ വിചാരണക്കോടതിയും സെഷന്‍സ് കോടതിയും പരിഗണിച്ചില്ലെന്ന് ആൻ്റണി രാജു അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.വസ്തുതകള്‍ പരിഗണിക്കാതെയാണ് സെഷന്‍സ് കോടതിയുടെ നടപടി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ സെഷന്‍സ് കോടതി വിധി നിയമപരമായി നിലനില്‍ക്കുന്നതല്ല. നിയമസഭയിലെ സിറ്റിംഗ് എംഎല്‍എയാണ് താന്‍ എന്നും ആൻ്റണി രാജു പറയുന്നു. ശിക്ഷാവിധിയെത്തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ടുവെന്നും ശിക്ഷാവിധി മരവിപ്പിക്കാതെ നിയമസഭാ അംഗത്വം പുനസ്ഥാപിക്കാനാവില്ലെന്നും അദ്ദേഗഹം തൻ്റെ അപപീലിൽ ചൂണ്ടിക്കാട്ടി. ശിക്ഷാവിധി മരവിപ്പിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല എന്നും ആന്റണി രാജു അപ്പീലിൽ പറഞ്ഞു. അതേസമയം, ഹർജി കോടതി പിന്നീട് പരിഗണിക്കും.ALSO READ: ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിത നീക്കം; വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി സർക്കാർ: മന്ത്രി പി. രാജീവ്ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ആന്റണിരാജുവും മുന്‍ കോടതി ഉദ്യോഗസ്ഥനും ചേര്‍ന്ന് തൊണ്ടിമുതല്‍ അട്ടിമറിച്ചൂവെന്നാണ് കേസ്. തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതി ക്ലര്‍ക്കിന്റെ സഹായത്തോടെയാണ് അടിവസ്ത്രം മാറ്റിയതാണെന്നാണ് കേസ്.The post ആൻ്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യം, ഹൈക്കോടതിയെ സമീപിച്ചു appeared first on Kairali News | Kairali News Live.