‘കേരളത്തെ പിറകോട്ട് കൊണ്ടുപോകാൻ ചിലർ ശ്രമിക്കുന്നു, കേരളം തകർന്നാലും കു‍ഴപ്പമില്ലെന്നതാണ് നിലപാട്’; എം എ ബേബി

Wait 5 sec.

കേരളത്തെ പിറകോട്ട് കൊണ്ടുപോകാൻ ചിലർ ശ്രമിക്കുന്നതായി സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. കേരളം തകർന്നാലും കു‍ഴപ്പമില്ലെന്നതാണ് ചിലരുടെ നിലപാടെന്ന് അദ്ദേഹം കേരള പഠന കോണ്‍ഗ്രസില്‍ പറഞ്ഞു. സാംസ്കാരിക രംഗത്തെ ചില വ്യക്തിത്വങ്ങൾക്ക് ഒരു ശങ്കയുണ്ടെന്നും ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ഭരണത്തിൽ നിന്ന് മാറിനിൽക്കണമെന്നാണ്അവരുടെ അഭിപ്രായമെന്ന് അദ്ദേഹം വിമർശിച്ചു.സ്വന്തം കുഞ്ഞിൻ്റെ മരണത്തിലും അപരൻ്റെ വേദനയെക്കുറിച്ച്ചിന്തിക്കുന്ന കേരളം യാദൃശ്ചികമായി ഉണ്ടായതല്ല. എങ്ങനെയാണ് ഈ കേരളം ഉണ്ടായതെന്നത് ഓർമ്മയിലുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. കൈവരിച്ച നേട്ടങ്ങളെ അഞ്ചാണ്ടു കൊണ്ട് പുറകോട്ട് കൊണ്ടുപോകുന്നതാണ് ഭരണമാറ്റം. നാട് നശിച്ചുകൊള്ളട്ടെ ഇടതുപക്ഷം നന്നായിരിക്കണം എന്നാണോ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ALSO READ: ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിത നീക്കം; വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി സർക്കാർ: മന്ത്രി പി. രാജീവ്ഐശ്വര്യപൂർണ്ണമായ ഒരു കേരളം ഉണ്ടാകണമെന്നും ക്ഷേമത്തിൽ ഊന്നിയഭരണം ഉണ്ടാകണമെന്നതുമാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നത്. ഇടതുപക്ഷത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരിശോധിക്കണം. അതിൽ ഒരിക്കലും തർക്കമില്ല. അതിനൊപ്പം കേരളത്തിനും മുന്നോട്ടുപോകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.The post ‘കേരളത്തെ പിറകോട്ട് കൊണ്ടുപോകാൻ ചിലർ ശ്രമിക്കുന്നു, കേരളം തകർന്നാലും കു‍ഴപ്പമില്ലെന്നതാണ് നിലപാട്’; എം എ ബേബി appeared first on Kairali News | Kairali News Live.