കോഴിക്കോട് | വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപിയും യൂത്ത് കോണ്‍ഗ്രസും.ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കള്‍ പ്രകടനവുമായെത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയെ ഉപരോധിക്കുകയാണിപ്പോള്‍ . കനത്ത പോലീസ് സന്നാഹം സ്ഥലത്തുണ്ട് കോര്‍പ്പറേഷന്‍ പരിസരത്തേക്ക് മതില്‍ ചാടിക്കടന്ന് പ്രവേശിച്ച ബിജെപി പ്രവര്‍ത്തകര്‍ പോലീസുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. പിന്നീട് നേതാക്കന്മാരും പ്രവര്‍ത്തകരും കുത്തിയിരുന്ന പ്രതിഷേധിക്കുകയും ചെയ്തു.കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള ബീച്ചിലെ പഴയ പാസ്‌പോര്‍ട്ട് ഓഫീസിന്റെ കെട്ടിട ഭാഗമാണ് തകര്‍ന്നുവീണത്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണം. ലോഡിംഗ് തൊഴിലാളികളായ ജബ്ബാര്‍, അഷ്‌റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്.അഞ്ച് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരുന്നു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മറ്റിയെങ്കിലും ആദ്യം രണ്ട് പേരുടെയും പിന്നീട് ഒരാളുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.മേയറുടെ ചേമ്പറിനുള്ളില്‍ കയറി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ബിജെപി കൗണ്‍സിലര്‍മാരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി.ബിജെപി കൗണ്‍സിലര്‍മാര്‍ കരിങ്കൊടിയുമായാണ് പ്രതിഷേധിക്കാനെത്തിയത്. . വിഷയവുമായി ബന്ധപ്പെട്ട് മേയറുമായി ചര്‍ച്ച നടത്തണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ അധ്യക്ഷന്‍ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്