പ്രേമലു ഹിന്ദി റീമേക്കിൻ്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നെ എയറിലായിരിക്കുകയാണ് സിനിമയും അണിയറ പ്രവർത്തകരും. മലയാളത്തിലും മറ്റ് ഭാഷകളിലും വലിയ ഓളങ്ങളുണ്ടാക്കിയ സിനിമയാണ് പ്രേമലു. നിരവധി റെക്കോർഡുകളും സിനിമ തകർത്തിരുന്നു. എന്നാൽ ഇപ്പോൾ സിനിമ ഹിന്ദിയിൽ പുനർനിർമ്മിക്കാൻ പോകുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ആദ്യം പ്രേക്ഷകർ ഇതിനെ സ്വീകരിച്ചിരുന്നിരുന്നെങ്കിലും പിന്നീട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ സിനിമ ഔദ്യോഗിക പ്രഖ്യാപത്തിന് മുന്നെ എയറിലായി. മലയാളത്തിൽ നെസ്ലിൻ, മമിത ബൈജു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയിൽ അവരുടെ വ്യത്യസ്ഥമായ അഭിനയ ശൈലി കൊണ്ട് കൂടെയാണ് മികച്ച് നിന്നത്. ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന യുവാവ് ആയി ഹിന്ദിയിൽ അഭിനയിക്കാൻ എത്തുന്നത് യുവനടന്‍ വീര്‍ പഹാരിയയാണ്.Also read: ‘ദി വെഡ്ഡിംഗ് ഓഫ് വിരോഷ്’: രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നു; ഹൃദയ സ്പർശിയായ പോസ്റ്റ് പങ്കുവെച്ച് താരങ്ങള്‍ 32 വയസുള്ള വീർ പഹാരിയെ പക്വതയില്ലാത്ത് ചെറുപ്പക്കാരനായ ഒരു യുവാവിൻ്റെ സ്ഥാനത്ത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് സിനിമ ആസ്വാദക ലോകം പറയുന്നത്. ഇതാണ് സിനിമയെ എയറിലാക്കാനുള്ള പ്രധാന കാരണം. ഡിഗ്രി ജസ്റ്റ് പാസ്സായ പയ്യനായി ഇവനോ എന്നാണ് ഒരു ആരാധകൻ കമൻ്റിട്ടത്. എങ്കിൽ അമൽ ഡേവിസായി വരുൺ ധവാനെ കാസ്റ്റ് ചെയ്യൂ എന്ന പരിഹാസ രൂപേണയുള്ള കമൻ്റും ഉണ്ട്.The post പ്രഖ്യാപനത്തിന് മുന്നെ എയറിലായി പ്രേമലു ഹിന്ദി റീമേക്ക്;ഡിഗ്രി കഴിഞ്ഞ പയ്യനാകാൻ ഇയാളോ? appeared first on Kairali News | Kairali News Live.