കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്നുവീണു; രണ്ട് ചുമട്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം

Wait 5 sec.

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്ന് വീണ് അപകടം. അപകടത്തിൽ രണ്ട് മരണം. അപകടത്തിൽ അഞ്ച് പേർക്കാണ് പരുക്കേറ്റത്. അതിൽ രണ്ട് പേർ മരിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ട് പേർ മരിക്കുകയായിരുന്നു.Also read: ‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ചതിൽ സൈബർ അക്രമം’; മുഖ്യമന്ത്രിക്ക്‌ പരാതി നൽകി ഷഹനാസ്പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിൻ്റെ സ്ലാബാണ് ഇടിഞ്ഞു വീണത്. പരുക്കേറ്റവർ ചുമട്ട് തൊഴിലാളികൾ ആണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ജബ്ബാർ, അഷ്റഫ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.english summary : A building slab collapsed in Valiyangadi, Kozhikode. Two people died in the accident. Five people were injured in the accident. Two of them died. The injured were taken to a kozhikode medical college hospital, but two of them died.The post കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്നുവീണു; രണ്ട് ചുമട്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.