കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്ന് വീണ് ഉണ്ടായ അപകടത്തിൽ മരണ നിരക്ക് ഉയർന്നു. നിലവിൽ മൂന്ന് മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അപകടത്തിൽ അഞ്ച് പേർക്കാണ് പരുക്കേറ്റിരിക്കുന്നത്. അതിൽ മൂന്ന് പേരാണ് മരിച്ചത്. പരുക്കേറ്റവരെ ഒരാളെ ബീച്ച് ആശുപത്രിയിലും മറ്റൊരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.Also read: ‘പരിസ്ഥിതിയെ മുന്നിൽക്കണ്ടുള്ള വികസന പദ്ധതികളാണ് കേരളം നടപ്പിലാകുന്നത്’: മുഖ്യമന്ത്രിപഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിൻ്റെ സ്ലാബാണ് ഇടിഞ്ഞു വീണത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ബഷീർ അത്തോളി സ്വദേശിയായ ഡ്രൈവർ ആണ്. അഷ്റഫ് ചുമട്ട് തൊഴിലാളിയാണ്. ജബ്ബാർ ഗാമ എൻ്റർപ്രൈസസ് ജീവനക്കാരനാണ്. കാലപ്പഴക്കമാണ് കെട്ടിടം ഇടിഞ്ഞു വീഴാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം.The post കോഴിക്കോട് കെട്ടിടത്തിൻ്റെ സ്ലാബ് തകർന്നുവീണ് ഉണ്ടായ അപകടം; മരണം മൂന്നായി appeared first on Kairali News | Kairali News Live.